വെൽത്താണ്‌ നല്ല കെയറാണ്‌

wellness

കലൂർ നോർത്ത് അർബൻ വെൽനെസ്സ് സെന്റർ

വെബ് ഡെസ്ക്

Published on Nov 20, 2025, 03:01 AM | 1 min read

"മികച്ച ആരോഗ്യസേവനം നഗരവാസികൾക്ക്‌ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചികിത്സാരംഗത്തും കൊച്ചി കോർപറേഷൻ
നടത്തിയത്‌ മികച്ച ഇടപെടൽ. എൽഡിഎഫ്‌ ഭരണസമിതി അർബൻ വെൽനെസ്‌ സെന്ററുകൾ ആരംഭിച്ചതിനുപുറമെ പള്ളുരുത്തി
സർക്കാർ ആശുപത്രി, ഫോർട്ട്‌ കൊച്ചി താലൂക്കാശുപത്രി, മട്ടാഞ്ചേരി
സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉൾപ്പെടെ
ഉന്നതനിലവാരത്തിലേക്ക്‌ ഉയർത്തി. സംസ്ഥാന സർക്കാർ
എറണാകുളം ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ ഒരുക്കിയ
വികസനങ്ങളും അത്യാധുനിക ചികിത്സാസ‍ൗകര്യങ്ങളും
കൊച്ചിക്ക്‌ കരുതലായി''


വെൽഡൺ, വെൽനസ്‌ സെന്റർ

നാടിന്റെ ആരോഗ്യപരിപാലന കേന്ദ്രമായി മാറിയിരിക്കുകയാണ്‌ അർബൻ വെൽനെസ്‌ സെന്ററുകൾ. തൊട്ടടുത്ത്‌ മികച്ച ചികിത്സ ലഭ്യമാക്കുന്ന സെന്ററുകൾ സമാനതകളില്ലാത്ത ആശ്വാസമാണ്‌ പകരുന്നത്‌. വിവിധ ഡിവിഷനുകളിലായി 38 സെന്ററുകൾ ആരംഭിക്കാൻ നടപടിയായി. ദേശീയ നഗര ആരോഗ്യ ദ‍ൗത്യവുമായി ചേർന്നാണ്‌ പദ്ധതി. ഡോക്ടർ, നഴ്‌സ്‌, ഫാർമസിസ്‌റ്റ്‌ എന്നിവരുടെ സേവനം ലഭിക്കും. ചികിത്സകൾ സ‍ൗജന്യം. സെന്ററുകൾ വൃത്തിയായി സൂക്ഷിക്കാൻ ശുചീകരണ തൊഴിലാളിയുമുണ്ട്‌.


"നാട്ടുകാർ ഹാപ്പിയാണ്‌. അതറിയുന്പോൾ ഞങ്ങളും. സേവനങ്ങളിൽ സംതൃപ്‌തരായാണ്‌ ഇവിടെയെത്തുന്നവർ മടങ്ങുന്നത്‌''– കലൂർ നോർത്ത് ഡിവിഷനിലെ കറുകപ്പിള്ളിയിൽ പ്രവർത്തിക്കുന്ന വെൽനസ് സെന്ററിലെ ഡോ. സുമയ്യ നസ്‌റിന്റെ വാക്കുകൾ.


welness

രോഗിയോടു വിവരങ്ങൾ തിരക്കുന്ന കലൂർ നോർത്ത് അർബൻ വെൽനസ് സെന്റർ മെഡിക്കൽ ഓഫീസർ സുമയ്യ നസ്രിൻ


പകൽ ഒന്നുമുതൽ രാത്രി ഏഴുവരെയാണ്‌ സെന്ററുകൾ പ്രവർത്തിക്കുന്നത്‌. രക്തസമ്മർദം, പ്രമേഹം ഉൾപ്പെടെ ജീവിതശൈലീ രോഗങ്ങൾക്കടക്കം പരിശോധനയും ചികിത്സയും മരുന്നുകളും ലഭ്യമാണ്‌. വിഗദ്‌ധചികിത്സ ആവശ്യമുണ്ടെങ്കിൽ പ്രാഥമികപരിശോധനയും മരുന്നും ലഭ്യമാക്കി റഫർ ചെയ്യും. പേവിഷ പ്രതിരോധ വാക്‌സിൻ അടക്കം നൽകാൻ ആരംഭിച്ചിട്ടുണ്ട്‌. നിശ്ചിത ദിവസങ്ങളിൽ അറിയിപ്പ്‌ നൽകി കുട്ടികൾക്കുള്ള വിവിധ പ്രതിരോധ കുത്തിവയ്പുകളും നൽകുന്നു. ഡോക്ടറുടെ കൺസൾട്ടിങ്‌ റൂം, നഴ്‌സിങ്‌ സ്‌റ്റേഷൻ, ഫാർമസി, ഫാർമസി സ്‌റ്റോർ, കാത്തിരുപ്പുകേന്ദ്രം, രജിസ്‌ട്രേഷൻ റൂം എന്നിവയടക്കം സെന്ററിലുണ്ട്‌.


welness



deshabhimani section

Related News

View More
0 comments
Sort by

Home