print edition ഭീമ കൊറേഗാവ് കേസ് : ജ്യോതി ജഗ്താപിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി
ഭീമ കൊറേഗാവ് കേസിൽ അഞ്ചുവർഷമായി ജയിലിൽ കഴിഞ്ഞ സാമൂഹ്യപ്രവർത്തക ജ്യോതി ജഗ്താപിന് 2026 ഫെബ്രുവരി വരെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.
ജസ്റ്റിസുമാരായ എം എം സുന്ദരേഷ് , സതീഷ് ചന്ദ്ര ശർമ എന്നിവരാണ് കേസ് ഇനി പരിഗണിക്കുന്നതുവരെ ജാമ്യം അനുവദിച്ചത്. 2020 സെപ്‌തംബർ എട്ടിനാണ് ജ്യോതി ജഗ്താപിനെ എൻഐഎ അറസ്റ്റ്‌ചെയ്‌തത്. കേസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണ്. 2022 ഒക്ടോബറിൽ ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.









0 comments