print edition ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം ; 25 മരണം

ഗാസ സിറ്റി
ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 25 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. ഗാസസിറ്റിക്കുസമീപമുീള്ള സെയ്‌തൗനിൽ സ്‌ത്രീകളെയും കുട്ടികളെയും താമസിപ്പിച്ച കെട്ടിടത്തിനുനേരെയുണ്ടായ ആക്രമണത്തിൽ പത്ത് പേരാണ് കൊല്ലപ്പെട്ടത്. ഖാൻ യൂനിസിലും ആക്രമണമുണ്ടായി. ഇവിടെയും നിരവധി പേർ കൊല്ലപ്പെട്ടു. "ഹമാസ് തീവ്രവാദികളെ' ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ വാദം.
രണ്ട് വർഷത്തെ വിനാശകരമായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ അംഗീകരിക്കുന്ന പ്രമേയം യുഎൻ സുരക്ഷാ കൗൺസിൽ പാസാക്കിയതിന് ശേഷമാണ് ഇസ്രയേൽ വീണ്ടും ആക്രമണം ശക്തമാക്കിയത്.








0 comments