print edition വെനസ്വേലയില്‍ അട്ടിമറിക്ക് നീക്കം ; സിഐഎയുടെ ഗൂഢപദ്ധതിക്ക് ട്രംപിന്റെ അനുമതി

കരാക്കസ്
വെനസ്വേലയിലെ ജനകീയ സർക്കാരിനെ അട്ടിമറിക്കാനുള്ള സിഐഎയുടെ ഗൂഢപദ്ധതിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്ചെയ്‌തു. വെനസ്വേലയിൽ കടന്നുകയറി രഹസ്യമായി സൈനിക നീക്കം നടത്താനുള്ള പദ്ധതിക്കാണ് ട്രംപിന്റെ അനുമതി. ഇതിനു മുന്നോടിയായി കരീബിയന്‍ കടലില്‍ യുഎസ് സൈനികസാന്നിധ്യം ഇനിയും വര്‍ധിപ്പിക്കും. അതിനൊപ്പം വെനസ്വേലയിലെ തീവ്രവലതുപക്ഷ ശക്തികളുമായി രഹസ്യമായി ചര്‍ച്ച നടത്താനും ട്രംപ് അംഗീകാരം നല്‍കി. വെനസ്വേല കുറ്റവാളികളെ യുഎസിലേക്ക് തുറന്നുവിടുന്നു, ലഹരിമരുന്ന് കടത്തുന്നു എന്നൊക്കെ ആരോപിച്ചാണ് പടയൊരുക്കം.
"ഓപ്പറേഷൻ സതേൺ സ്‌പിയർ’ എന്ന പേരില്‍ യുഎസ് നാവികസേനയുടെ വൻ സന്നാഹമാണ് കരീബിയന്‍ കടലില്‍ അണിനിരന്നിരിക്കുന്നത്. ഈ മേഖലയിൽ ഇപ്പോൾ 15,000 യുഎസ് സൈനികരുണ്ട്. യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിക്കപ്പലും എത്തി. മയക്കുമരുന്ന് കടത്ത് ബോട്ടുകൾ എന്ന് ആരോപിച്ച് യുഎസ് ഇതുവരെ 21 ആക്രമണങ്ങൾ നടത്തി. ഇതിൽ കുറഞ്ഞത് 83 പേർ കൊല്ലപ്പെട്ടു.
എന്നാൽ, അമേരിക്കയുടെ മർക്കടമുഷ്‌ടിക്ക് മുമ്പിൽ കീഴടങ്ങാതെ പ്രതിരോധിക്കാനാണ് വെനസ്വേലയുടെ നീക്കം. കരീബിയൻ മേഖലയിൽ സൈന്യത്തെ ഇറക്കി ഭീഷണിപ്പെടുത്താനുള്ള നീക്കം വിലപ്പോവില്ലെന്ന് നിക്കോളാസ് മഡുറോ പ്രതികരിച്ചു.








0 comments