print edition റഷ്യന്‍ ആക്രമണത്തില്‍ ഉക്രയ്‌നിൽ 25 മരണം

കീവ്
പടിഞ്ഞാറൻ ഉക്രയ്‌നിൽ റഷ്യൻ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. എഴുപതിലേറെ പേർക്ക് പരിക്കേറ്റു. ടെർനോപിൽ നഗരത്തിലെ പാർപ്പിട സമുച്ചയത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പാർപ്പിട സമുച്ചയത്തിന്റെ രണ്ട് ബ്ലോക്കുകൾ തകർന്നതായാണ് റിപ്പോർട്ടുകൾ. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ലിവ്, ഇവാനോ–ഫ്രാൻകിവിസ്‌ക്, ഖർക്കീവ് നഗരങ്ങളിലും ആക്രമണം ഉണ്ടായി. ടെർനോപിനിലിൽ വൻ നാശനഷ്‌ടമുണ്ടായതായി ഉക്രയ്‌ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി പറഞ്ഞു.
470 ഡ്രോണുകളും 47 മിസൈലുകളും റഷ്യ പ്രയോഗിച്ചതായും സെലൻസ്‌കി ആരോപിച്ചു. ഇവിടേക്കുള്ള വൈദ്യുതി ബന്ധവും വിവരവിനിമയ സൗകര്യങ്ങളും തകർന്നിട്ടുണ്ട്.
അതേസമയം, യുഎസ് ഉന്നത സൈനികമേധാവികൾ സമാധാനശ്രമങ്ങളുടെ ഭാഗമായി വ്യാഴാഴ്‌ച കീവിൽ സെലൻസ്‌കിയുമായി ചർച്ച നടത്തും.








0 comments