print edition വാൾസ്‌ട്രീറ്റ് ഓഹരികളില്‍ തിരിച്ചടി

ന്യൂയോർക്ക്
അമേരിക്കൻ ഓഹരി വിപണികളില്‍ ചൊവ്വാഴ്‌ച വൻ തിരിച്ചടി നേരിട്ടു. വാൾസ്‌ട്രീറ്റ് കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലാണ് അവസാനിച്ചത്. ടെക് കമ്പനികളുടെ ഓഹരികളില്‍ വൻ ഇടിവുണ്ടായി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉടൻ കുറയ്‌ക്കില്ലെന്ന റിപ്പോര്‍ട്ടുകളും നിർമിത ബുദ്ധി സാങ്കേതികവിദ്യ കന്പനികളുടെ മൂല്യംനിർണയിക്കുന്നതിലെ ആശങ്കയുമാണ് തകര്‍ച്ചയ്‌ക് കാരണം. ഏപ്രിലിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ക്രിപ്‌റ്റോ കറൻസി ഓഹരിയും ഇടിഞ്ഞു.
ടെക് കുത്തക കമ്പനികളായ മൈക്രോസോഫ്റ്റ് മൂന്ന് ശതമാനവും ആമസോൺ നാല് ശതമാനവും നഷ്‌ടം നേരിട്ടു. എഐ അധിഷ്‌ഠിത സേവനങ്ങളുടെ കുത്തക കമ്പനിയായ എൻവിഡിയ ഈ മാസം ഇതുവരെ പത്തുശതമാനം നഷ്‌ടം നേരിട്ടു. എഐ കമ്പനികളുടെ ഓഹരികള്‍ അമിത വിലകൊടുത്ത് വാങ്ങിക്കൂട്ടിയത് പലരും വ്യാപകമായി വിറ്റഴിക്കുകയാണ്.








0 comments