ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കുന്ന നീക്കമാണ് കേന്ദ്രത്തിന്റേതെന്ന് സുപ്രീംകോടതി
print edition ട്രിബ്യൂണൽ പരിഷ്‌കരണ നിയമം ; പ്രധാനവ്യവസ്ഥകൾ റദ്ദാക്കി

ന്യൂഡൽഹി
കേന്ദ്രസർക്കാർ പാസാക്കിയ 2021ലെ ട്രിബ്യൂണൽ പരിഷ്‌കരണ നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ റദ്ദാക്കി സുപ്രീംകോടതി. ഉത്തരവുകളിലൂടെ റദ്ദാക്കിയ വ്യവസ്ഥകൾ വീണ്ടും ഉൾപ്പെടുത്തി നിയമം നടപ്പാക്കിയത് ഭരണഘടനാവിരുദ്ധമാണ്. ജുഡീഷ്യൽ സ്വാതന്ത്ര്യവും മുൻകാല വിധികളും ലംഘിക്കുന്നതാണ് നടപടിയെന്ന് നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ്‌ചന്ദ്രൻ എന്നിവരുടെ നടപടി. കേസ് തന്റെ ബെഞ്ചിൽനിന്ന് മാറ്റാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നെന്ന് ചീഫ് ജസ്റ്റിസ് രൂക്ഷവിമർശം ഉന്നയിച്ചിരുന്നു.
വിവിധ ട്രിബ്യൂണലുകളിലെ അംഗങ്ങളുടെ നിയമനം, കാലാവധി, ഭരണനിർവഹണം തുടങ്ങിയ വ്യവസ്ഥകളാണ് റദ്ദാക്കിയത്. നാല് മാസത്തിനകം ദേശീയ ട്രിബ്യൂണൽ കമീഷൻ രൂപീകരിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. 2021 സെപ്റ്റംബർ 11ന് നിയമിക്കപ്പെട്ട ആദായനികുതി അപ്പലെറ്റ് ട്രിബ്യൂണൽ അംഗങ്ങളുടെ സേവന വ്യവസ്ഥകൾ പഴയ നിയമത്തിന് കീഴിലാക്കി. നിയമം നടപ്പാക്കും മുന്പുള്ള നിയമനങ്ങൾക്ക് സംരക്ഷണമുണ്ട്. മദ്രാസ് ബാർ അസോസിയേഷനും കോൺഗ്രസ് നേതാവ് ജയ്‌റാം രമേശുമായിരുന്നു പ്രധാന ഹർജിക്കാർ.








0 comments