print edition നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ഇന്ന്

ന്യൂഡൽഹി
ബിഹാർ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാർ വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. പട്‌നയിലെ ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്‌ഞ. 75 കാരനായ നിതീഷ് പത്താം തവണയാണ് ബിഹാർ മുഖ്യമന്ത്രിയാകുന്നത്. ചെറിയ ഇടവേളയൊഴിച്ചാൽ 2005 മുതൽ തുടർച്ചയായി മുഖ്യമന്ത്രിയാണ്.
നിതീഷ് കുമാർ ബുധനാഴ്‌ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാനെ കണ്ട് രാജി സമർപ്പിച്ചു. പുതിയ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദവും ഉന്നയിച്ചു. പിന്തുണയ്‌ക്കുന്ന എംഎൽഎമാരുടെ പട്ടിക കൈമാറി.









0 comments