print edition ബംഗളൂരു ആള്‍ക്കൂട്ട ദുരന്തം : ആര്‍സിബിയെ പഴിച്ച് കുറ്റപത്രം

ബംഗളൂരു
ഐപിഎൽ ക്രിക്കറ്റ് കിരീട വിജയാഘോഷത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്വം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിനുമുകളില്‍ കെട്ടിവച്ച് കുറ്റപത്രം.
സംഘാടനത്തില്‍ ആര്‍സിബിയ്ക്കുണ്ടായ ഗുരുതര വീഴ്ചയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് രണ്ടായിരത്തിലേറെ പേജുള്ള കുറ്റപത്രത്തിൽ സിഐഡി ആരോപിക്കുന്നു. ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് കോൺഗ്രസ് സര്‍ക്കാര്‍ പൂര്‍ണമായും ഒഴിയുന്ന തരത്തിലാണ് കുറ്റപത്രം.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അടക്കം വിജയാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിൽ കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന് വീഴ്ചയുണ്ടായെന്നും കുറ്റപത്രത്തിൽ പറയുന്നതായി റിപ്പോര്‍ട്ടുണ്ട്. ജൂൺ നാലിനുണ്ടായ ദുരന്തത്തിൽ 11 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.









0 comments