print edition ദർശന വഴിയിലെ വികസന മുദ്രകൾ

sabarimala pilgrim

ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ തീർഥാടകരുടെ സന്തോഷം / ഫോട്ടോ: ജയകൃഷ്ണൻ ഓമല്ലൂർ

വെബ് ഡെസ്ക്

Published on Nov 20, 2025, 03:00 AM | 3 min read

തീർഥാടകലക്ഷങ്ങൾ 
ഒഴുകിയെത്തുന്ന 
ശബരിമലയിൽ എല്ലാവർക്കും സുഗമദർശനമൊരുക്കാൻ കൃത്യമായ നടപടികളാണ്‌ 
സംസ്ഥാന സർക്കാരും 
ദേവസ്വംബോർഡും സ്വീകരിച്ചത്‌. സാധ്യമായ സജ്ജീകരണങ്ങളെല്ലാം വഴിനീളെ തീർഥാടകർക്കായി ഒരുക്കി. രാഷ്‌ട്രീയലക്ഷ്യത്തോടെ 
പർവതീകരിച്ച വാർത്തകൾ മെനയുന്നവർക്ക്‌, തികഞ്ഞ സംതൃപ്‌തിയോടെ ദർശനം
നടത്തി മടങ്ങുന്നവരുടെ 
നിറപുഞ്ചിരിയാണ്‌ മറുപടി.


കൃത്യമായ ഒരുക്കം സംതൃപ്തിയോടെ മടക്കം

ശബരിമല തീർഥാടകർക്ക് ദേവസ്വംബോർഡും സർക്കാരും സജ്ജമാക്കിയത്‌ മികച്ച സംവിധാനങ്ങൾ. വലിയ നടപ്പന്തൽ മുതൽ ശരംകുത്തിവരെ പാതയ്ക്ക് ഇരുവശവും 400 മീറ്ററോളം അരമതിൽ നിർമിച്ച് ഇരിക്കാൻ സൗകര്യമൊരുക്കി. മരക്കൂട്ടം മുതൽ സന്നിധാനംവരെ ചന്ദ്രാനന്ദൻ റോഡിൽ കൂടുതൽ ബെഞ്ചുകൾ സ്ഥാപിച്ചു.


2500 ശുചിമുറി

​സന്നിധാനത്ത് 1005 ശുചിമുറികളുണ്ട്‌. 885 എണ്ണം സൗജന്യമായും 120 എണ്ണം കാശ്‌ നൽകിയും ഉപയോഗിക്കാം. ശരംകുത്തി പാതയിലെ ക്യൂകോംപ്ലക്സുകളിൽ 164 ശുചിമുറി സൗജന്യമായി ഉപയോഗിക്കാം. പമ്പയിൽനിന്ന് സന്നിധാനംവരെ പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി 58 ബയോ ടോയിലറ്റ് യൂണിറ്റുകൾ. പമ്പ-–സന്നിധാനം പാതയിൽ നാലു മൊബൈൽ കണ്ടെയ്നർ ശുചിമുറി ബ്ലോക്കുകൾ. പമ്പയിൽ 300 ശുചിമുറികൾ. 70 എണ്ണം സ്ത്രീകൾക്കായാണ്. നിലയ്ക്കലിൽ 420 സ്ഥിരം ശുചിമുറികളും 500 കണ്ടെയ്നർ ശുചിമുറികളുമുണ്ട്.


sabarimala
ബുധൻ വൈകിട്ട് 
വലിയ നടപ്പന്തലിലെ 
തിരക്ക്



​15 മെഡിക്കൽ സെന്റർ

​അപ്പാച്ചിമേട്ടിലും ചരൽമേട്ടിലും ഉൾപ്പെടെ ആരോഗ്യവകുപ്പിന്റെ 15 എമർജൻസി മെഡിക്കൽ സെന്ററുകളുണ്ട്‌. താമസത്തിനായി വിവിധ കെട്ടിടങ്ങളിലായി 546 മുറികൾ സജ്ജമാക്കി. ഇതിൽ ശബരി ഗസ്റ്റ്ഹൗസിലെ 56 മുറികൾ പൂർണമായും നവീകരിച്ചതാണ്.

പമ്പയിൽ വിശ്രമിക്കുവാൻ ഭക്ഷണവും സുരക്ഷയുമുള്ള ശീതികരിച്ച സംവിധാനം. പമ്പ ഹിൽടോപ്പ്, ചക്കുപാലം -2 എന്നിവിടങ്ങളിൽ ചെറുവാഹനങ്ങൾക്ക് ഇത്തവണ പാർക്കിങ് സൗകര്യം ഏർപ്പെടുത്തി.


തീർഥാടകര്‍ക്കും ജീവനക്കാർക്കും അപകട ഇന്‍ഷുറന്‍സ് ഏർപ്പെടുത്തി. മലകയറ്റത്തിനിടെ ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുന്നവരുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ നൽകുന്നുണ്ട്‌. പദ്ധതിയുടെ പ്രീമിയം തുക മുഴുവനും ദേവസ്വം ബോർഡാണ് വഹിക്കുന്നത്.


masterplan


18,741 പൊലീസുകാർ

തീർഥാടനത്തിനുള്ള സുരക്ഷാക്രമീകരണങ്ങൾക്കായി 18,741 പൊലീസ്‌ ഉദ്യോഗസ്ഥർ. ആറു ഘട്ടങ്ങളായി തീർഥാടനകാലം പൂർത്തിയാകുന്നതുവരെയുള്ള ക്രമീകരണങ്ങൾക്കായാണിത്‌. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്നുമേഖലകളായി തിരിച്ചാണ് സുരക്ഷയൊരുക്കുന്നത്. എസ്‌പിമാർ, എഎസ്‌പിമാർ, ഡിവൈഎസ്‌പിമാർ, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ സേവനത്തിനുണ്ട്‌. നിലവിൽ 3500 പൊലീസുകർ ശബരിമലയിലുണ്ട്‌. കഴിഞ്ഞവർഷത്തേതിലും 900 ഉദ്യോഗസ്ഥരെ അധികം നിയോഗിച്ചു. എൻഡിആർഎഫ്‌ സംഘത്തിന്റെ ആദ്യ ബാച്ചും സന്നിധാനത്തെത്തി. തൃശൂരിൽനിന്നുള്ള 35 അംഗ സംഘമാണ്‌ എത്തിയത്‌. വ്യാഴാഴ്ച ചെന്നൈയിൽനിന്നുള്ള സംഘംകൂടിയെത്തും. എല്ലാവർഷവും നട തുറന്നശേഷമാണ്‌ ഇവർ എത്തുന്നത്‌. പതിനെട്ടാംപടിയിൽ പൊലീസുകാർ 20 മിനിറ്റ്‌ കൂടുമ്പോൾ മാറുന്നുണ്ട്‌.


സന്തോഷനിറവിൽ 
നിരഞ്ജനും അമൃതേഷും

തിരക്കുകാരണം സന്നിധാനത്ത് എത്താതെ മടങ്ങിയ കുട്ടികളടങ്ങിയ സംഘത്തിന്‌ ദര്‍ശനമൊരുക്കി കേരള പൊലീസ്. വിര്‍ച്വല്‍ ക്യൂ പാസുണ്ടായിട്ടും ദര്‍ശനം നടത്താന്‍ കഴിയില്ലെന്ന് കരുതി മടങ്ങിയ കൊല്ലം പാരിപ്പള്ളി, തിരുവനന്തപുരം കല്ലമ്പലം എന്നിവിടങ്ങളിൽനിന്നുള്ള എട്ടംഗ സംഘത്തിനാണ് പൊലീസ്‌ ദര്‍ശനസൗകര്യമൊരുക്കിയത്.


girija murali
ഗിരിജ മുരളിയും സംഘവും സന്നിധാനത്ത് 
ദര്‍ശനം നടത്തുന്നു


ഗിരിജാ മുരളിയും രണ്ടു കുട്ടികളും, പതിമൂന്നുകാരൻ അമൃതേഷ്‌, ആറുവയസുകാരൻ നിരഞ്ജൻ, ശ്രീകുമാരി, ഷൈലജ, മല്ലിക എന്നിവരടക്കം 17 പേരാണ് ചൊവ്വാഴ്ച പമ്പയിലെത്തിയത്. എന്നാല്‍ തിരക്കും ആരോഗ്യകാരണങ്ങളാലും ഗിരിജ ഉള്‍പ്പെടെ ആറു സ്ത്രീകളും രണ്ടു കുട്ടികളും നിലയ്ക്കലിലേക്ക് തിരിച്ചുപോയി. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടൻ ശബരിമല പൊലീസ് മേധാവിയും കോ-ഓര്‍ഡിനേറ്ററുമായ എഡിജിപി എസ് ശ്രീജിത്ത് ദര്‍ശനം ഉറപ്പാക്കാൻ നിർദേശിച്ചു. തുടര്‍ന്ന് പൊലീസ്‌ സന്നിധാനത്ത് എത്തിക്കുകയായിരുന്നു.


ബുക്കുചെയ്‌ത്‌ 
എത്തിയാൽ സുഗമം

ഒരുപാട്‌ സമയം ക്യൂവിൽ നിന്നില്ല. നേരത്തേ വിർച്വൽ ക്യൂ വഴി ബുക്ക്‌ ചെയ്‌തിരുന്നു. കുട്ടികളടക്കം ഏഴുപേർ ഒപ്പമുണ്ടായിരുന്നു. റോഡുകളെല്ലാം നല്ലതായതിനാൽ വേഗം പമ്പയിലെത്താനായി. നല്ല തിരക്കുണ്ടായിരുന്നു. ശബരിമലയിൽ തിരക്കില്ലാതാവുന്നതല്ലേ മോശം. ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്‌. ഒ‍ൗഷധവെള്ളവും ബിസ്‌കറ്റും കിട്ടി. കൃത്യമായി ബുക്കുചെയ്‌ത്‌ എത്തിയാൽ ദർശനം സുഗമമായി നടത്താം.

തങ്കച്ചൻ, മൂന്നാർ


Sabarimala Pilgrimage
മൂന്നാറിൽ നിന്നെത്തിയ തങ്കച്ചനും 
 കുടുംബവും ദർശനത്തിനുശേഷം 
 മടങ്ങുന്നു



എല്ലാവർക്കും 
ദർശനമൊരുക്കും

നവംബര്‍ 18ന് പാസ് എടുക്കാതെ ചിലര്‍ എത്തിയതുമൂലം ചെറിയ ബുദ്ധിമുട്ടുണ്ടായി. ഇതുമൂലം ആരോഗ്യപ്രശ്‌നങ്ങളുള്ള ഏതാനും തീര്‍ഥാടകര്‍ ദര്‍ശനം കിട്ടാതെ മടങ്ങിയത് ശ്രദ്ധയിൽപ്പെട്ടു. തുടര്‍ന്നാണ് ഇവര്‍ക്ക് സൗകര്യം ഒരുക്കിയത്. വിര്‍ച്വല്‍ ക്യൂ പാസ് എടുത്ത് കൃത്യമായ ദിവസം എത്തുന്ന എല്ലാ തീർഥാടകര്‍ക്കും ദര്‍ശനം ഉറപ്പാക്കും.

എസ് ശ്രീജിത്ത്, എഡിജിപി


annadanam
ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിൽ തീർഥാടകർക്ക് 
ഭക്ഷണം നൽകുന്നു





deshabhimani section

Related News

View More
0 comments
Sort by

Home