വെൽഫെയർ, എസ്‌ഡിപിഐ ധാരണയ്‌ക്ക് കോൺഗ്രസ്
print edition മലപ്പുറത്ത് പരക്കെ യുഡിഎഫ്–ജമാഅത്തെ സഖ്യം

മലപ്പുറം
മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ സംഘടനയായ വെൽഫെയർ പാർടിയുമായി മലപ്പുറം ജില്ലയിൽ മുപ്പതോളം തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് സഖ്യം. ജമാഅത്തെയുമായി സഖ്യമില്ലെന്ന് ലീഗ്, കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുമ്പോഴാണിത്.
മലപ്പുറം കോഡൂർ പഞ്ചായത്തിൽ വെൽഫെയർ സ്ഥാനാർഥിയെ യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാർഥിയായി, ലീഗ് മണ്ഡലം പ്രസിഡന്റ് റഷീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കുന്ന വീഡിയോ പുറത്തുവന്നു. വെൽഫെയർ ബന്ധത്തിൽ പ്രതിഷേധിച്ച് വെട്ടത്തും കൊണ്ടോട്ടി നഗരസഭയിലും ലീഗ് നേതാക്കൾ രാജിവച്ചു.
ലീഗ്–വെൽഫെയർ സഖ്യം ആദ്യം പ്രഖ്യാപിച്ചത് പൊന്മുണ്ടത്ത്. കൂട്ടിലങ്ങാടിയിൽ നാല് സീറ്റാണ് വെൽഫെയറിന്. വളാഞ്ചേരി, തിരൂർ, തിരൂരങ്ങാടി, പരപ്പനങ്ങാടി, കൊണ്ടോട്ടി നഗരസഭകളിലും അങ്ങാടിപ്പുറം, മേലാറ്റൂർ, മക്കരപ്പറമ്പ്, വെട്ടത്തൂർ, വെട്ടം, കീഴാറ്റൂർ, ഏലംകുളം, പറപ്പൂർ, കണ്ണമംഗലം, എടപ്പാൾ, എടയൂർ, മമ്പാട് പഞ്ചായത്തുകളിലും സഖ്യം ഉറപ്പിച്ചു. പടപ്പറന്പ്, നിറമരുതൂർ ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫിനുവേണ്ടി വെൽഫെയർ പാർടി മത്സരിക്കും.
വെട്ടത്ത് ജമാഅത്തെ ബന്ധത്തിൽ പ്രതിഷേധിച്ച് ലീഗ് നേതാവും സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റുമായ ബക്കർ പറവണ്ണ രാജിവച്ച് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചു. കൊണ്ടോട്ടി നഗരസഭയിൽ കോൺഗ്രസ് വാർഡ് വെൽഫെയറിന് നൽകിയതിൽ പ്രതിഷേധിച്ച് കൗൺസിലർ പി പി റഹ്‌മത്തുള്ള രാജിവച്ചു. നന്നമ്പ്രയിൽ സിറ്റിങ് സീറ്റ് വെൽഫെയറിന് നൽകിയതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതാവ് ഫൈസൽ കുഴിമണ്ണ വിമതനായി.
കൂട്ടിലങ്ങാടിയിൽ വെൽഫെയറുമായി ചേർന്നാണ് യുഡിഎഫ് ഭരണം. പറപ്പൂരിൽ വെൽഫെയർ അംഗം സ്ഥിരംസമിതി ചെയർപേഴ്‌സണായിരുന്നു. 2020ൽ പലയിടത്തും സ്വതന്ത്രരായാണ് വെൽഫെയർ മത്സരിച്ചതെങ്കിൽ ഇത്തവണ സ്വന്തം ചിഹ്നത്തിലാണ്.
വെൽഫെയർ, എസ്‌ഡിപിഐ ധാരണയ്‌ക്ക് കോൺഗ്രസ്
ആലപ്പുഴ ജില്ലയിൽ വെൽഫെയർ പാർടി, എസ്‌ഡിപിഐ എന്നിവയുമായി തെരഞ്ഞെടുപ്പിൽ ധാരണയുണ്ടാക്കാൻ കോൺഗ്രസ്. യുഡിഎഫുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് വെൽഫെ-യർ പാർടി ഭാരവാഹികൾ സ്ഥിരീകരിച്ചു. ജില്ലയിൽ 17 സീറ്റുകളിൽ മത്സരിക്കാനാണ് വെൽഫെ-യർ പാർടി തീരുമാനം.
കായംകുളം, ചെങ്ങന്നൂർ, ആലപ്പുഴ മുനിസിപ്പാലിറ്റികളിൽ ഓരോസീറ്റുകളിലും ചില പഞ്ചായത്തുകളിലുമാണ് വെൽഫെ-യർ പാർടി മത്സരിക്കുക. അന്പലപ്പുഴ പഞ്ചായത്തിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലും ചില സീറ്റുകളിലാണ് എസ്‌ഡിപിഐ മത്സരിക്കുക. ഇരുപാർടികളും മത്സരിക്കാത്തയിടങ്ങളിൽ ഇവരുടെ വോട്ടുകൾ യുഡിഎഫ-ിന് അനുകൂലമാക്കാനാണ് കോൺഗ്രസ് ശ്രമം.









0 comments