എൽഡിഎഫ്‌ സ്ഥാനാർഥികൾ പത്രിക നൽകി

ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി നേതാക്കള്‍ക്കൊപ്പം സിവില്‍ സ്റ്റേഷനിലേക്ക് പ്രകടനമായെത്തുന്നു. വി വസീഫ്, കെ പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ, പി ഗവാസ്, മന്ത്രി പി എ മുഹമ്മദ് റിയാസ്, പി മോഹനന്‍, എം മെഹബൂബ്, മുക്കം മുഹമ്മദ്, ടി വിശ്വനാഥന്‍ തുടങ്ങിയവര്‍ മുന്‍നിരയില്‍.

ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി നേതാക്കള്‍ക്കൊപ്പം സിവില്‍ സ്റ്റേഷനിലേക്ക് പ്രകടനമായെത്തുന്നു. വി വസീഫ്, കെ പി കുഞ്ഞമ്മദ്കുട്ടി എംഎല്‍എ, പി ഗവാസ്, മന്ത്രി പി എ മുഹമ്മദ് റിയാസ്, പി മോഹനന്‍, എം മെഹബൂബ്, മുക്കം മുഹമ്മദ്, ടി വിശ്വനാഥന്‍ തുടങ്ങിയവര്‍ മുന്‍നിരയില്‍.

വെബ് ഡെസ്ക്

Published on Nov 20, 2025, 01:51 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ടുദിവസംകൂടി അവശേഷിക്കേ ജില്ലാ പഞ്ചായത്തിലേക്ക്‌ മത്സരിക്കുന്ന എൽഡിഎഫിലെ രണ്ട്‌ സ്ഥാനാർഥികളൊഴികെ 26 പേരും പത്രിക നൽകി. ബുധനാഴ്‌ച ജില്ലാ വരണാധികാരി കലക്ടർ സ്‌നേഹിൽകുമാർ സിങ്‌ മുന്പാകെയാണ്‌ പത്രിക നൽകിയത്‌. പകൽ 11.30ഓടെ സിവിൽ സ്‌റ്റേഷന്‌ സമീപത്ത്‌ കേന്ദ്രീകരിച്ച പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ്‌ സ്ഥാനാർഥികൾ പത്രിക നൽകിയത്‌. പത്രിക സമർപ്പിക്കുന്നതിന്‌ മുന്പായി മന്ത്രി പി എ മുഹമ്മദ്‌ റിയാസും എൽഡിഎഫ്‌ നേതാക്കളും സ്ഥാനാർഥികളെ ഹാരമണിയിച്ചു. കെ കെ ദിനേശൻ (മണിയൂർ), പി താജുദ്ദീൻ (നാദാപുരം), കെ സുബിന (എടച്ചേരി), എൻ ബാലകൃഷ്‌ണൻ (ചോറോട്‌), സി എം യശോദ (മൊകേരി), രാധിക ചിറയിൽ (കായക്കൊടി), ഡോ. കെ കെ ഹനീഫ (പേരാന്പ്ര), പി കെ ബാബു (ബാലുശേരി), അനിത കുന്നത്ത്‌ (ഉള്ള്യേരി), കെ കെ ശോഭ (പനങ്ങാട്‌), അഡ്വ. പി ശാരുതി (പന്തീരാങ്കാവ്‌), കെ കെ ബാലൻ (മേപ്പയൂർ), അഞ്ജിത പിലാക്കാട്ട്‌ (കടലുണ്ടി), എ കെ മണി (അത്തോളി), ഇ അനൂപ്‌ (കാക്കൂർ), കെ മഞ്‌ജുള (കക്കോടി), സയിദ്‌ മുഹമ്മദ്‌ സാദിഖ്‌ തങ്ങൾ (താമരശേരി), ടി കെ മുരളീധരൻ (ചാത്തമംഗലം), ടി കെ സക്കീന (ഓമശേരി), നാസർ കൊളായി (കാരശേരി)‍, എ എസ്‌ സുബീഷ്‌ (പുതുപ്പാടി), ജിഷ ജോർജ്‌ (കോടഞ്ചേരി), അഷ്‌റഫ്‌ കുരുവട്ടൂർ (ചേളന്നൂർ), പി സി നിഷാകുമാരി (അരിക്കുളം), ജീജാദാസ്‌ (നരിക്കുനി), എം കെ സതി (പയ്യോളി അങ്ങാടി) എന്നിവരാണ്‌ പത്രിക സമർപ്പിച്ചത്‌. സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്‌, എൽഡിഎഫ്‌ ജില്ലാ കൺവീനർ മുക്കം മുഹമ്മദ്‌, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്‌, എംഎൽഎമാരായ ഇ കെ വിജയൻ, കെ കുഞ്ഞമ്മദ്‌ കുട്ടി‍, എൽഡിഎഫ്‌ നേതാക്കളായ പി മോഹനൻ, വി വസീഫ്‌, ടി വിശ്വനാഥൻ, ടി എൽ പ്രേംഭാസിൻ തുടങ്ങിയവരും സ്ഥാനാർഥികൾക്കൊപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Home