പ്രചാരണം കൊഴുപ്പിച്ച് എല്‍ഡിഎഫ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Nov 20, 2025, 01:47 AM | 1 min read

കൊല്ലം

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥി പ്രഖ്യാപനവും പര്യടനങ്ങളുമായി പ്രചാരണത്തില്‍ ഒരുപടി മുന്നിലായി എല്‍ഡിഎഫ്. കോര്‍പറേഷന്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ വ്യാഴാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനംചെയ്യും. സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനവും നടക്കും. കടപ്പാക്കട സ്വരലയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കോര്‍പറേഷന്‍ എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ വൈകിട്ട് 4.30ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനംചെയ്യും. പുനലൂര്‍, പരവൂര്‍ മുനിസിപ്പാലിറ്റികളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കൊട്ടാരക്കര മുനിസിപ്പാലിറ്റി മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. ജില്ലാ പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വ്യാഴം പകല്‍ 10.30ന് നാമനിര്‍ദേശപത്രിക നൽകും. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നില്‍നിന്ന് പ്രകടനമായെത്തി ജില്ലാവരണാധികാരിക്ക് പത്രിക നല്‍കും. ബ്ലോക്ക്, പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളും പത്രിക നൽകി. ഭവന സന്ദര്‍ശനം, ചുവരെഴുത്ത്, പ്രകടനപത്രിക വീടുകളില്‍ എത്തിക്കല്‍ തുടങ്ങിയ പ്രചാരണ പരിപാടികള്‍ തുടരുകയാണ്. 21വരെ നാമനിര്‍ദേശ പത്രിക നൽകാം. 22ന്‌ സൂക്ഷ്മ പരിശോധന. 24നു പകല്‍ പകൽ 11വരെ പത്രിക പിന്‍വലിക്കാം. രാഷ്ട്രീയ പാര്‍ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നവും അന്തിമ സ്ഥാനാര്‍ഥിപട്ടികയും 24ന് നിലവില്‍ വരും. ബുധനാഴ്ച 2015 പേർ നാമനിർദേശ പത്രിക നൽകി. സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച് ഭാവി വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള വികസനസദസ്സ്, വികസന മുന്നേറ്റ ജാഥ, എല്‍ഡിഎഫ് ഭവന സന്ദര്‍ശനം എന്നിവ പൂര്‍ത്തീകരിച്ചു. ചുരുക്കം ചില സ്ഥലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് മുന്നണിയിലുണ്ടായ പൊട്ടിത്തെറിയില്‍നിന്ന് കരകയറാനാകാതെ വലയുകയാണ് യുഡിഎഫ്. കോണ്‍ഗ്രസില്‍നിന്നും മുസ്‍ലിംലീഗില്‍നിന്നും നിരവധി നേതാക്കളും പ്രവര്‍ത്തകരും ഇതിനോടകം രാജിവച്ചു. പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Home