ജില്ലാ പഞ്ചായത്തിലും മുന്നോട്ട്‌

പത്രിക നൽകി പടക്കളത്തിലേക്ക്‌ എൽഡിഎഫ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2025, 01:59 AM | 1 min read

ആലപ്പുഴ

ജില്ലാ പഞ്ചായത്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. 16 ഡിവിഷനിനെ സ്ഥാനാർഥികളാണ്‌ ബുധൻ രാവിലെ മുതൽ ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‍ കലക്‌ടർ അലക്‌സ്‌ വർഗീസ്‌, എഡിഎം ആശാ സി എബ്രഹാം എന്നിവർ മുമ്പാകെ പത്രിക സമർപ്പിച്ചത്‌. എൽഡിഎഫ്‌ ജില്ലാ കൺവീനർ ആർ നാസർ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത, മന്ത്രി പി പ്രസാദ്‌, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി പി ചിത്തരഞ്ജൻ എംഎൽഎ, കെ ജി രാജേശ്വരി തുടങ്ങിയവർ സ്ഥാനാർഥികൾക്കൊപ്പമെത്തി. കഞ്ഞിക്കുഴി ഡിവിഷനിലെ എസ്‌ രാധാകൃഷ്‌ണനാണ്‌ ആദ്യം പത്രിക സമർപ്പിച്ചത്‌. തുടർന്ന്‌ കെ ആർ രാംജിത്ത്‌ (വെളിയനാട്‌ ഡിവിഷൻ), വിജയശ്രീ സുനിൽ (തണ്ണീർമുക്കം), അഡ്വ. രാഖി ആന്റണി (അരൂർ), എ മ‍ഹേന്ദ്രൻ (നൂറനാട്‌), അഡ്വ. ഷീന സനൽകുമാർ (ആര്യാട്‌), കെ ജെ ജിസ്‌മി (പള്ളിപ്പുറം), രാജേഷ്‌ വിവേകാനന്ദ (പൂച്ചാക്കൽ), അഡ്വ. ആർ രാഹുൽ (പുന്നപ്ര), ജി ആതിര (ചമ്പക്കുളം), അശ്വതി നിഖിൽ (മുതുകുളം), ടി വിശ്വനാഥൻ (വെൺമണി), സ-ഫിയ സുധീർ (ഭരണിക്കാവ്‌ ), അഡ്വ. അനില രാജു (കരുവാറ്റ ), ജി കൃഷ്‌ണകുമാർ (മാന്നാർ), ഡി അംബുജാക്ഷി (കൃഷ്‌ണപുരം) എന്നിവരും പത്രിക സമർപ്പിച്ചു. സ്ഥാനാർഥികളും പ്രവർത്തകരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. എൽഡിഎഫ്‌ ഭരണസമിതി ജില്ലയിൽ ഏറ്റെടുത്ത്‌ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും എൽഡിഎഫിന്‌ കരുത്തേകുന്നു. ബാക്കി സ്ഥാനാർഥികൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ പത്രിക നൽകും. ശനിയാഴ്‌ചയാണ്‌ സൂക്ഷ്മ പരിശോധന.



deshabhimani section

Related News

View More
0 comments
Sort by

Home