മൃച്ഛകടികം ഭരതകലാക്ഷേത്രയിൽ അരങ്ങേറി

ഇരിങ്ങാലക്കുട
അഡയാർ കലാക്ഷേത്രയില്‍ ഭരതകലാക്ഷേത്രം കൂത്തമ്പലത്തില്‍ നടനകൈരളിയില്‍ ഗുരു വേണുജി സംവിധാനം ചെയ്ത ‘മൃച്ഛകടികം’ കൂടിയാട്ടം അവതരിപ്പിച്ചു. കേരളത്തിലെ വ്യത്യസ്ത സ്ഥാപനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 21 കലാകാരന്മാര്‍ ചേര്‍ന്നാണ് ശുദ്രകന്റെ മൃച്ഛകടികം അരങ്ങിലെത്തിച്ചത്. വസന്തസേനയായി കപില വേണുവും ചാരുദത്തനായി സൂരജ് നമ്പ്യാറും വേഷമിട്ടു. മാര്‍ഗി സജി നാരായണച്ചാക്യാര്‍ മാഥൂരനായും പൊതിയില്‍ രഞ്ജിത്ത് ചാക്യാര്‍ കര്‍ണപൂരകനായും നെപത്യ ശ്രീഹരി ചാക്യാര്‍ ശര്‍വിലകനായും ശങ്കര്‍ വെങ്കിടേശ്വരന്‍ സംവാഹകനായും ഗുരുകുല തരുണ്‍, സരിത കൃഷ്ണകുമാര്‍, അഞ്ജന എസ് ചാക്യാര്‍, അരന്‍ കപില എന്നിവര്‍ മറ്റു കഥാപത്രങ്ങളായും അരങ്ങിലെത്തി.കലാമണ്ഡലം രാജീവ്, ഹരിഹരന്‍, വിനീഷ്, നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ മിഴാവിലും കലാനിലയം ഉണ്ണിക്കൃഷ്ണന്‍ ഇടക്കയിലും വൈശാഖ് (കുറുങ്കുഴല്‍) ഗുരുകുലം അതുല്യ (താളം) എന്നിവര്‍ പശ്ചാത്തല മേളം ഒരുക്കി. കലാനിലയം ഹരിദാസ്, വൈശാഖ് എന്നിവരായിരുന്നു ചമയം.









0 comments