മയക്കുമരുന്നും എയർ ഗണ്ണുമായി യുവാവ് പിടിയിൽ

ഒല്ലൂർ
സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെട്ട എൽഎസ്ഡി സ്റ്റാമ്പുകളും എയർ ഗണ്ണും കത്തിയുമായി യുവാവ് പിടിയിൽ. മുൻ കാപ്പ പ്രതി ചിയ്യാരം ആൽത്തറയിലെ ചെമ്പകപ്പുള്ളി രാഹുലി(30)നെയാണ് ഒല്ലൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. ചൊവ്വാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നിരവധി കേസുകളിൽ പ്രതിയായ രാഹുലിനെ ഡാൻസാഫ് സ്ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു. ചൊവ്വാഴ്‌ച ഒല്ലൂരിൽവച്ച് പ്രതി സഞ്ചരിച്ച വാഹനം പരിശോധിക്കുന്നതിനിടെ പ്രതി കത്തിയെടുത്ത് സ്ക്വാഡ് അംഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് സ്ക്വാഡ് അംഗങ്ങൾ ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പെടുത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് 5 എൽഎസ്ഡി സ്റ്റാമ്പുകളും എയർ ഗണ്ണും കണ്ടെടുത്തത്.ഇയാൾക്കെതിരെ തൃശൂർ ഈസ്റ്റ്, വലപ്പാട്, നെടുപുഴ, മണ്ണുത്തി, പുതുക്കാട്, ചേർപ്പ് സ്റ്റേഷനുകളിലായി 11 ഓളം കേസുകൾ നിലവിലുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ഒല്ലൂർ അസി. കമീഷണർ എസ് പി സുധീരൻ, ഇൻസ്പെക്ടർ ഇ എ ഷൈജു, എസ്‌ഐമാരായ ജീസ് മാത്യു, വരുൺ എന്നിവരും ഡാൻസാഫ് സ്ക്വാഡ് എസ്‌ഐ കെ വി വിജിത്ത്, എഎസ്‌ഐ ടി വി ജീവൻ, എസ്‌സിപിഒമാരായ കെ ബി വിപിൻദാസ്, വൈശാഖ് രാജ്, എൻ യു നിതീഷ്, സിന്റോ ജോസ്, ടി ജി കിഷാൽ, കെ എസ് സംഗീത്, കെ എച്ച് അരുൺ, ഒല്ലൂർ എഎസ്‌ഐമാരായ സന്ദീപ്, സുരേഷ് എന്നിവരടങ്ങിയ അന്വേഷകസംഘമാണ് പ്രതിയെ പിടികൂടിയത്.







0 comments