പ്ലാന്റ് ടിഷ്യുകള്‍ച്ചര്‍: എംജിയില്‍ ത്രിദിന സെമിനാർ

കോട്ടയം എംജി സര്‍വകലാശാല നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയന്‍സ് ടെക്നോളജി (എൻഐപിഎസ്‌ടി) പ്ലാന്റ് ടിഷ്യു കള്‍ച്ചര്‍ മേഖലയിലെ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ത്രിദിന സെമിനാർ സംഘടിപ്പിക്കുന്നു. 27 മുതല്‍ 29 വരെ സര്‍വകലാശാലയിലെ കണ്‍വര്‍ജെന്‍സ് അക്കാദമിയ കോംപ്ലക്സില്‍ നടക്കുന്ന ശില്പ്പശാലയില്‍ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. വിദഗ്ധര്‍ നയിക്കുന്ന സെഷനുകളും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുന്നതാണ് പരിപാടി. വിദ്യാര്‍ഥികള്‍ക്ക് 2000 രൂപയും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും 3000 രൂപയുമാണ് ഫീസ്. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: nipst.mgu.ac.in. ഫോണ്‍: 9446314151, 9645174637. ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുന്നതിന് https://forms.gle/yjx25biqoSuLpUXz7 ലിങ്ക് സന്ദര്‍ശിക്കുക.









0 comments