ഹൃദയങ്ങളിലെ 'എയ്ഞ്ചൽ'

Local Body Election 2025 neriyamangalam

നേര്യമംഗലം ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി എയ്ഞ്ചൽ മേരി ജോബി പുന്നേക്കാട് കവലയിൽ വോട്ടഭ്യർഥിക്കുന്നു

avatar
പോൾ സി ജേക്കബ്‌

Published on Nov 20, 2025, 02:30 AM | 1 min read


കവളങ്ങാട്

വോട്ടർമാരുടെ ഹൃദയങ്ങളിലേക്ക് അതിവേഗം നടന്നുകയറുകയാണ് ജില്ലാപഞ്ചായത്ത്‌ നേര്യമംഗലം ഡിവിഷനിലെ എൽഡിഎഫ്‌ സ്ഥാനാർഥി എയ്ഞ്ചൽ മേരി ജോബി. 2015 മുതൽ 25 വരെ വാരപ്പെട്ടി പഞ്ചായത്തംഗമായി കഴിവ്‌ തെളിയിച്ചു. സർക്കാർഫണ്ടുകൾ കൃത്യമായി ഉപയോഗിച്ചതിനുപുറമെ കമ്പനികളുടെ പൊതുനന്മാ ഫണ്ടുകൾ കണ്ടെത്തി. റോഡ് പുറമ്പോക്കിൽ താമസിച്ചിരുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയും അങ്കണവാടിക്ക്‌ സ്വന്തമായി കെട്ടിടം നിർമിക്കുകയും ചെയ്തു.


വാർഡിലെ മുഴുവൻ ഗ്രാമീണ റോഡുകളും നവീകരിക്കാനും എയ്‌ഞ്ചൽ മേരി മുന്നിട്ടുനിന്നു. ബുധനാഴ്ച കുട്ടമ്പുഴ, വടാട്ടുപാറ, പുന്നേക്കാട്, കീരന്പാറ, നാടുകാണി എന്നിവിടങ്ങളിൽ സ്ഥാപനങ്ങളും കടകളും സന്ദർശിച്ച് വോട്ടർമാരെ നേരിൽക്കണ്ട്‌ വോട്ടഭ്യർഥിച്ചു. കുട്ടമ്പുഴ, കവളങ്ങാട് കൺവൻഷനുകളിലും പങ്കെടുത്തു. വ്യാഴാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളായ ഇടമലയാർ, കുട്ടമ്പുഴ, കീരന്പാറ, നേര്യമംഗലം, കവളങ്ങാട് എന്നിവ ചേരുന്നതാണ് നേര്യമംഗലം ജില്ലാപഞ്ചായത്ത് ഡിവിഷൻ.



deshabhimani section

Related News

View More
0 comments
Sort by

Home