മുഖവുര ആവശ്യമില്ലാത്ത അജയൻ മാഷ്

ജില്ലാപഞ്ചായത്ത് പുല്ലുവഴി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എൻ പി അജയകുമാറിന് വേങ്ങൂർ കണ്ണംപറമ്പിൽ പുച്ചക്കര വീട്ടിൽ മല്ലിക പരമു വിജയാശംസ നേരുന്നു
ഇ കെ ഇക്‌ബാൽ
Published on Nov 20, 2025, 02:30 AM | 1 min read
പെരുമ്പാവൂർ
രായമംഗലം പഞ്ചായത്തിനെ നേട്ടങ്ങളുടെ പട്ടികയിലേക്ക് നയിച്ച പ്രസിഡന്റ് എൻ പി അജയകുമാർ നാട്ടുകാർക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത അജയൻ മാഷാണ്. അതുകൊണ്ടുതന്നെ ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിൽ മാഷ് എൽഡിഎഫ് സ്ഥാനാർഥിയായപ്പോൾമുതൽ പുതിയ പ്രതീക്ഷയോടെയാണ് നാട് വരവേൽക്കുന്നത്.
രായമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ നടത്തിയ വികസനപ്രവർത്തനങ്ങളുടെ ഫലമായി നാടിന് നേടിക്കൊടുത്ത സ്വരാജ് ട്രോഫി, എൻക്യുഎഎസ്, കായകൽപ്, ആർദ്രകേരളം തുടങ്ങിയ അംഗീകാരങ്ങൾ സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം നാട്ടിലെങ്ങും ചർച്ചയാണ്. ഇൗ അംഗീകാരങ്ങളാണ് മത്സരരംഗത്തെ വേറിട്ട മുഖമായി അജയകുമാറിനെ മാറ്റുന്നതും. തോടുകളിലും ജലാശയങ്ങളിലും മാലിന്യങ്ങളല്ല വളരേണ്ടത് ജീവജാലങ്ങളാണന്ന ആശയം പഞ്ചായത്തിൽ നിരവധി മത്സ്യകർഷകരെ സൃഷ്ടിച്ചു. ചെങ്ങൻചിറയിൽ മത്സ്യഗവേഷണകേന്ദ്രം സ്ഥാപിച്ച് മത്സ്യകർഷകർക്ക് ഉപജീവനമാർഗത്തിന് തുണയായി.
അശമന്നൂർ, വേങ്ങൂർ, രായമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ 47 വാർഡുകളിലായി കവലകൾ ഒന്നാംഘട്ട സന്ദർശനങ്ങൾ പൂർത്തിയാക്കിയപ്പോൾ സ്ഥാനാർഥിക്ക് തികഞ്ഞ ആത്മാഭിമാനം. തങ്ങൾക്കെന്നും തുണ എൽഡിഎഫ് സർക്കാരാണെന്ന വേങ്ങൂർ പഞ്ചായത്ത് കണ്ണംപറമ്പ് കല്ലുടിമ്പി പീടികയിൽ പൂച്ചക്കര വീട്ടിൽ മല്ലിക പരമു പറയുമ്പോൾ പ്രവർത്തകർക്ക് ആവേശം. വേങ്ങൂർ പഞ്ചായത്തിലെ കണ്ണൂർ കവലയിലെ മിച്ചഭൂമി സമരത്തിൽ പി ഗോവിന്ദപിള്ള പങ്കെടുത്ത ആവേശകരമായ അനുഭവങ്ങൾ മുതിർന്നവർ അജയൻ മാഷുമായി പങ്കുവച്ചു. പഠിപ്പിച്ച വിദ്യാർഥികൾ, സാംസ്കാരിക പ്രവർത്തകർ, ലൈബ്രറി പ്രവർത്തകർ, ആദ്യകാല രാഷ്ട്രീയ പ്രവർത്തകർ എന്നിവരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിച്ച് പിന്തുണ തേടി.









0 comments