കടുങ്ങല്ലൂരിനറിയാം ആ വികസനകഥകൾ

Local Body Election 2025 kadungalloor

കടുങ്ങല്ലൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി രമ്യ തോമസ് മാക്കനായിക്കുസമീപം തൊഴിലിടങ്ങളിൽ വോട്ടഭ്യർഥിക്കുന്നു

avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Nov 20, 2025, 02:30 AM | 1 min read


കൊച്ചി

മാഞ്ഞാലി കൊച്ചുകുന്നുംപുറത്ത്‌ രാവിലെ ജോലിക്കിറങ്ങിയ ഹരിതകർമസേനാംഗങ്ങളായ മിനി രവീന്ദ്രനും സുബൈദ ബഷീറും ഒരുനിമിഷംനിന്നു. നാടിന്റെ വികസന നായികയെ വരവേൽക്കാൻ ഇരുവർക്കും രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. ജില്ലാപഞ്ചായത്ത് കടുങ്ങല്ലൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി രമ്യ തോമസിന്റെ കൈയിൽ പിടിച്ച്‌ ഇരുവരും സ്‌നേഹം പങ്കിട്ടു.


ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റായ രമ്യ നാടിന്‌ സമ്മാനിച്ച വികസനങ്ങളെക്കുറിച്ചായിരുന്നു ഇരുവർക്കും പറയാനുണ്ടായിരുന്നത്‌. വിജയം ഉറപ്പാണെന്ന്‌ ആശംസിച്ചാണ്‌ ഇരുവരും സ്ഥാനാർഥിയെ യാത്രയാക്കിയത്‌. സ്ഥാനാർഥി സഞ്ചരിക്കുന്ന സ്ഥലത്തെല്ലാം നാട്ടുകാർക്ക്‌ പറയാനുള്ളത്‌ ഇ‍ൗ വികസന കഥകളാണ്‌.


മാഞ്ഞാലി കൊച്ചുകുന്നുംപുറത്തെ സ്‌പോർട്‌സ്‌ ഹബ് സ്ഥാനപനത്തിലെത്തിയപ്പോൾ ജീവനക്കാർ സ്‌നേഹംകൊണ്ടു പൊതിഞ്ഞു. സ്‌പോർട്‌സ്‌ ജേഴ്‌സികൾ നിർമിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരായ മിനിമോളും ഷൈലയും രമയുമെല്ലാം സ്ഥാനാർഥിക്ക്‌ വിജയാശംസകൾ നേർന്നു.


മാഞ്ഞാലി മാട്ടുപുറം കവലയിൽനിന്നായിരുന്നു ബുധൻ രാവിലെ പ്രചാരണം തുടങ്ങിയത്‌. തുടർന്ന്‌ മാഞ്ഞാലി സഹകരണ ബാങ്കിലെത്തി. കയന്റിക്കരയിലെ സ്ഥാപനങ്ങളിലും വോട്ട്‌ തേടി. വൈകിട്ട്‌ നടന്ന തെരഞ്ഞെടുപ്പ്‌ കൺവൻഷനുകളിലും പങ്കെടുത്തു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ കടുങ്ങല്ലൂർ നോർത്ത്, വെസ്റ്റ്, മുപ്പത്തടം സെൻട്രൽ, സൗത്ത്, വെളിയത്തുനാട്, കരുമല്ലൂർ, മനയ്ക്കപ്പടി ഡിവിഷനുകളും പാറക്കടവ് ബ്ലോക്കിലെ പുത്തൻവേലിക്കര ഡിവിഷനും ഉൾപ്പെടുന്നതാണ് കടുങ്ങല്ലൂർ ജില്ലാപഞ്ചായത്ത് ഡിവിഷൻ.




deshabhimani section

Related News

View More
0 comments
Sort by

Home