പത്രിക സമർപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥികൾ

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. പാർടി നേതാക്കളുമായി എത്തി ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു പത്രികാസമർപ്പണം. മുഖ്യവരണാധികാരിയായ കലക്ടർ ചേതൻകുമാർ മീണയ്‌ക്ക് പത്രിക നൽകിയശേഷം സ്ഥാനാർഥികൾ പ്രചാരണപരിപാടികളിലേക്ക് കടന്നു. സിപിഐ എം സ്ഥാനാർഥികളായ കെ രാജേഷ്(മുണ്ടക്കയം), ബി സുരേഷ്‌കുമാർ(പൊൻകുന്നം), മഞ്‌ജു സുജിത്(തൃക്കൊടിത്താനം), ആനന്ദ് ബാബു(തലയാഴം), ഡാലി റോയി(പാമ്പാടി), രഞ്‌ജുഷ ഷൈജി(വെള്ളൂർ), സുമ എബി(കുറിച്ചി), പ്രീതി എൽസാ ജേക്കബ്(പുതുപ്പള്ളി), കേരള കോൺഗ്രസ് എം സ്ഥാനാർഥികളായ പി സി കുര്യൻ(കുറവിലങ്ങാട്), സൈനമ്മ ഷാജു(കടുത്തുരുത്തി), നിമ്മി ട്വിങ്കിൾരാജ്(കിടങ്ങൂർ), അമ്മിണി തോമസ്(തലനാട്), ജിം അലക്‌സ്(അതിരമ്പുഴ), മിനി സാവിയോ(പൂഞ്ഞാർ), സിപിഐ സ്ഥാനാർഥികളായ ഹേമലത പ്രേംസാഗർ (കങ്ങഴ), എം കെ രാജേഷ്(വൈക്കം), ഡോ. ജയ്‌മോൻ പി ജേക്കബ്(വാകത്താനം) എന്നിവരാണ് പത്രിക നൽകിയത്. വ്യാഴാഴ്‌ചയും പത്രികാസമർപ്പണമുണ്ടാകും. യുഡിഎഫിൽ സ്ഥാനാർഥിത്വ കലഹം ഇപ്പോഴും പുകയുമ്പോഴാണ് എൽഡിഎഫ് ഏകകണ്‌ഠമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തി പത്രിക നൽകിയത്. സ്ഥാനാർഥികൾക്കൊപ്പം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എം രാധാകൃഷ്‌ണൻ, റെജി സഖറിയ, ജില്ലാ കമ്മിറ്റിയംഗങ്ങൾ, കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്‌റ്റീഫൻ ജോർജ്, ജസ്റ്റിൻ ജേക്കബ്, മാലേത്ത് പ്രതാപചന്ദ്രൻ, ബ്രൈറ്റ് വട്ടനിരപ്പേൽ, പി കെ ആനന്ദക്കുട്ടൻ, സിപിഐ ജില്ലാ എക്‌സിക്യൂട്ടിവംഗം മോഹൻ ചേന്നംകുളം, സംസ്ഥാന എക്‌സിക്യൂട്ടിവംഗം സി കെ ശശിധരൻ, മറ്റ് എൽഡിഎഫ് നേതാക്കൾ, പ്രവർത്തകർ എന്നിവർ ഉണ്ടായിരുന്നു.









0 comments