കെഎസ്‌ആർടിസി സ്റ്റാൻഡിൽ മോഷണം: 2 പേർ പിടിയിൽ

theft
വെബ് ഡെസ്ക്

Published on Oct 21, 2025, 01:00 AM | 1 min read

തൃശൂർ

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന്‌ പഴഞ്ഞി സ്വദേശിയുടെ പേഴ്‌സ്‌ മോഷ്‌ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടയം കുറവിലങ്ങാട് സ്വദേശി കളരിക്കൽ വീട്ടിൽ ജയൻ (50), ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി പുത്തൻവീട്ടിൽ കുഞ്ഞുമോൻ (52) എന്നിവരാണ് പിടിയിലായത്‌. ബസിൽ കയറുകയായിരുന്ന യാത്രക്കാരന്റെ പാന്റിന്റെ പോക്കറ്റിൽനിന്നാണ്‌ വിദേശ കറൻസിയും 3000 രൂപയുമടങ്ങിയ പേഴ്സ് മോഷ്ടിച്ചത്‌.

തൃശൂർ ഈസ്റ്റ് പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ ബസ് സ്റ്റാൻഡിൽ നിന്ന്‌ ഒന്നാം പ്രതിയായ ജയനെ പിടികൂടി. ഇതിനു പിന്നാലെ കുഞ്ഞുമോനെയും അറസ്റ്റ്‌ ചെയ്‌തു. പ്രതികൾക്കെതിരെ മുവാറ്റുപുഴ, കുറുവിലങ്ങാട്, തൃശൂർ ഈസ്റ്റ്, തിരുവല്ല, നടക്കാവ്, പെരിന്തൽമണ്ണ, തൃശൂർ റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലായി പന്ത്രണ്ടോളം കേസുകളുണ്ട്‌.

കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ്‌ ചെയ്തു. ഇൻസ്‌പെക്ടർ എം ജെ ജിജോയുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘത്തിൽ എസ്‌ഐമാരായ ബിബിൻ ബി നായർ, ജിജേഷ്, എം ഹരീന്ദ്രൻ, എഎസ്‌ഐ ബെന്നി, ജോസഫ്, സിപിഒ സാംസൺ എന്നിവരാണ് ഉണ്ടായിരുന്നത്.

Highlights: പ്രതികൾക്ക്‌ വിവിധ സ്‌റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകൾ




Tags
deshabhimani section

Related News

View More
0 comments
Sort by

Home