രണ്ടാം ദിനവും തൃശൂര്‍ വെസ്റ്റ്

ഇരിങ്ങാലക്കുട
തൃശൂര്‍ റവന്യൂ ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനത്തിലും ഇഞ്ചോടിഞ്ച് പോരാടി തൃശൂര്‍ വെസ്റ്റ് ഉപജില്ല തന്നെ മുന്നില്‍. 556 പോയിന്റോടെയാണ് വിജയത്തേരോട്ടം. 547 പോയിന്റ് നേടി ആതിഥേയരായ ഇരിങ്ങാലക്കുടയാണ് രണ്ടാമത്. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ 545 പോയിന്റോടെ വലപ്പാട് മൂന്നാമതുണ്ട്. തൃശൂര്‍ ഈസ്റ്റാണ് നാലാമത്. 544 പോയിന്റ്. 534 പോയിന്റോടെ കുന്നംകുളം അഞ്ചാംസ്ഥാനത്തുണ്ട്. ചാലക്കുടി (512), മാള (512), കൊടുങ്ങല്ലൂര്‍ (501), ചേര്‍പ്പ് (500), ചാവക്കാട് (482), വടക്കാഞ്ചേരി (476), മുല്ലശേരി (404). സ്‌കൂളുകളില്‍ 155 പോയിന്റോടെ കൊടുങ്ങല്ലൂര്‍ ഉപജില്ലയിലെ മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസ് രണ്ടാംദിനവും ഒന്നാംസ്ഥാനത്താണ്. ഒമ്പതുവരെയുള്ള പോയിന്റ് നിലയാണിത്. ഇതുവരെ 58 അപ്പീലുകള്‍ ലഭിച്ചു.









0 comments