പാറത്തോട് മുന്നേറിയ കാലം

പാറത്തോട് ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം
കാഞ്ഞിരപ്പള്ളി കാർഷിക മേഖലയായ പാറത്തോട് പഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തെ എൽഡിഎഫ് ഭരണസമിതി എണ്ണമറ്റ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. ആരോഗ്യരംഗത്ത് നാട് വളരെ മുന്നേറി. ഇടക്കുന്നം ജനകീയാരോഗ്യ കേന്ദ്രത്തിന് ആധുനിക സംവിധാനങ്ങളോടു കൂടിയ പുതിയ മന്ദിരം നിർമിച്ചു. ആരോഗ്യകേന്ദ്രം മികച്ച പ്രവർത്തനവുമായി കായകല്പ പുരസ്‌കാരം നേടി. ഇടക്കുന്നം കട്ടുപാറപടിയിൽ സബ് സെന്റർ നിർമിച്ചു. രോഗികൾക്ക് കൃത്യസമയത്ത് മതിയായ ചികിത്സ ഉറപ്പാക്കാൻ മൂന്നു ഡോക്ടർമാരെ അധികമായി നിയമിച്ചു. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചു. ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തി. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത 125 കുടുംബങ്ങൾക്ക് ലൈഫ് ഭവനപദ്ധതിയിലൂടെ സ്ഥലവും വീടും നൽകി. പതിനാറു കോടി രൂപ ചെലവിൽ പഞ്ചായത്തിലെ വിവിധ റോഡുകൾ നവീകരിച്ചു. 25 ലക്ഷം രൂപ ചെലവിട്ട് പഞ്ചായത്തിലെ 19 വാർഡുകളിലും തെരുവുവിളക്കുകൾ സ്ഥാപിച്ചു. വിവിധ ഫണ്ടുകൾ ഏകോപിപ്പിച്ച് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. 30 അങ്കണവാടികൾ നവീകരിച്ചു. വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും കുടുംബശ്രീ സിഡിഎസ് മൂന്ന് ലക്ഷം രൂപയും നൽകി. കൃഷിഭവൻ, മൃഗാശുപത്രി എന്നിവ വഴി ഒട്ടേറെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. പഞ്ചായത്തിലെ 19 വാർഡുകളിലായി 63 ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പിലാക്കി. പാലപ്ര, പറത്താനം എന്നിവിടങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ 63 കോടി രൂപയുടെ പദ്ധതി നടപ്പാക്കിവരുന്നു. ഇതോടെ മുഴുവൻ വീടുകളിലും പൈപ്പ് ലൈൻ വഴി കുടിവെള്ളമെത്തും. വേണ്ടത്താനം അരുവി, ഊട്ടുപാറ ചാമുണ്ഡി ഹിൽസ് എന്നിവ ടൂറിസം വികസന പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ കെ ശശികുമാറാണ് പഞ്ചായത്ത് പ്രസിഡന്റ്.









0 comments