എ വി റസൽ സ്മാരക ഹാൾ 
ഉദ്‌ഘാടനം ഇന്ന്

a vi rasal smaaraka haal

സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫീസായ വി ആർ ബി ഭവനിൽ നിർമിച്ച എ വി റസൽ സ്മാരക ഹാൾ

വെബ് ഡെസ്ക്

Published on Nov 20, 2025, 01:29 AM | 1 min read

ചങ്ങനാശേരി അന്തരിച്ച സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയും മുൻ സംസ്ഥാന കമ്മിറ്റിയംഗവും നിരവധി വർഷക്കാലം ചങ്ങനാശേരി ഏരിയ സെക്രട്ടറിയും വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവുമായിരുന്ന എ വി റസലിന്റെ ഓർമയ്‌ക്കായ്‌ സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മിറ്റി നിർമിച്ച എ വി റസൽ സ്മാരക ഹാൾ വ്യാഴം വൈകിട്ട്‌ അഞ്ചിന് മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യും. സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫീസായ വി ആർ ബി ഭവനിലെ ഒന്നാം നിലയിലെ ഹാൾ ഏഴു ലക്ഷം രൂപ മുടക്കി നവീകരിച്ചാണ് സമർപ്പിക്കുന്നത്. എ വി റസലിന്റെ ഛായ ചിത്രം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ അനച്ഛാദനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home