മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം

കെപിപിഎ ജില്ലാസമ്മേളനം ബാലുശേരിയിൽ കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
ബാലുശേരി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ കൂടുതൽ കാര്യക്ഷമവും ശാസ്ത്രീയവുമായ നടപടിയുണ്ടാകണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബാലുശേരി മെറീന ഹാളിൽ നടന്ന സമ്മേളനം കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് മഹമൂദ് മൂടാടി അധ്യക്ഷനായി. എം ജിജീഷ് വാർഷിക റിപ്പോർട്ടും എസ് ഡി സലീഷ് കുമാർ കണക്കും അവതരിപ്പിച്ചു. ഫാർമസി കൗൺസിൽ എക്സിക്യുട്ടീവ് അംഗം ടി സതീശൻ, സംസ്ഥാന സെക്രട്ടറി നവീൻലാൽ പാടികുന്ന്, ടി വി രാഖില, പി എം സുരേഷ്, അരുൺകുമാർ, വി കെ കരുണൻ, ശ്രീമണി കൊയിലാണ്ടി, റജിഷ പേരാമ്പ്ര, പി വി റാബിയ എന്നിവർ സംസാരിച്ചു. പി പി ഷാഹി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി എം സുരേഷ് (പ്രസിഡന്റ്), എ കെ റനീഷ് (സെക്രട്ടറി), എസ് ഡി സലീഷ് കുമാർ (ട്രഷറർ).








0 comments