ad
Deshabhimani

print edition മുണ്ടേരി 
'ഇന്റർനാഷണൽ'

munderihss
avatar
എൻ കെ സുജിലേഷ്‌

Published on Nov 20, 2025, 02:45 AM | 1 min read


കണ്ണൂർ

"1987ൽ ഇതൊരു ഓല ഷെഡായിരുന്നു. ഒരു കെട്ടിടം മാത്രം. ഇന്ന്‌ ഇന്റർനാഷണൽ സ്‌കൂളാണ്‌. നാട്ടുകാർക്കടക്കം ഉപയോഗിക്കാനാവുന്ന സ്‌റ്റേഡിയവും വാക്ക്‌വേയും ജൈവ വൈവിധ്യപാർക്കും ഫിറ്റ്‌നസ്‌ സെന്ററുമെല്ലാം ഇവിടെയുണ്ട്‌. സാധാരണക്കാരുടെ മക്കൾക്കാണ്‌ ഇ‍ൗ സ‍ൗകര്യങ്ങളെല്ലാം ലഭ്യമാകുന്നതെന്നതാണ്‌ അഭിമാനം'. – മുണ്ടേരി ഗവ. എച്ച്‌എസ്‌എസിലെ പൂർവവിദ്യാർഥിയായ ചക്കരക്കൽ സലീംസ്‌ ഡെന്റൽ സ്‌പെഷ്യാലിറ്റി ക്ലിനികിലെ ഡോക്‌ടറുമായ സലീമിന്റെ വാക്കുകളിലുണ്ട്‌ സ്‌കൂളിനുണ്ടായ മാറ്റം.


salim


​വിവിധ കന്പനികളുടെ പൊതുനന്മ ഫണ്ട്‌, എംപി – എംഎൽഎ ഫണ്ട്‌, സംസ്ഥാന ഫണ്ട്‌, തദ്ദേശ ഫണ്ട് എന്നിവയായി 55 കോടിയിലേറെ ചെലവഴിച്ച മുദ്രാ പദ്ധതി പൂർത്തിയായപ്പോൾ രാജ്യത്തെതന്നെ ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നായി മുണ്ടേരി മാറി.


രാജ്യസഭാ എംപിയായിരുന്ന കെ കെ രാഗേഷിന്റെ നേതൃത്വത്തിലാണ്‌ മുണ്ടേരി സ്‌കൂളും സമീപ പ്രദേശങ്ങളിലെ 14 എയഡഡ്‌ എൽപി, യുപി സ്‌കൂളുകളും മികവിന്റെ കേന്ദ്രമായി മാറ്റുന്നതിന്‌ മുദ്രാ പദ്ധതി ആരംഭിക്കുന്നത്. അഡ്വാൻസ്ഡ് സയൻസ് ആൻഡ് റോബോട്ടിക് ലാബ്, ഐസർ മാതൃകയിലുള്ള ഫിസിക്സ്, കെമിസ്ട്രി ബയോളജി ലാബുകൾ എന്നിവയാണ്‌ മുണ്ടേരിലൊരുക്കിയത്‌. 29 ക്ലാസ് മുറികളിലും ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ സംവിധാനവും ശബ്ദ സംവിധാനവും ഓരോ കുട്ടിക്കും പ്രത്യേകം ഇരിപ്പിടവും ഒരുക്കിയ കേരളത്തിലെ ആദ്യത്തെ വിദ്യാലയവുമാണ്‌. സ്‌കൂളിലെ വിദ്യാർഥികൾക്കായി സിവിൽ സർവീസ് പരിശീലനവും ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home