ചെമ്പൈ: ജീവിതത്തെ സംഗീതത്തിലൂടെ ആവിഷ്കരിച്ച ആചാര്യൻ

ചെമ്പൈ ജീവിത സംഗീത സന്ദേശം എന്ന സെമിനാർ കെ ടി മുഹമ്മദ് തിയറ്ററിൽ സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യുന്നു

ചെമ്പൈ ജീവിത സംഗീത സന്ദേശം എന്ന സെമിനാർ കെ ടി മുഹമ്മദ് തിയറ്ററിൽ സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 12, 2025, 12:15 AM | 1 min read


​തൃശൂർ​

ചെമ്പൈ സംഗീതോത്സവം സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമിയും ഗുരുവായൂര്‍ ദേവസ്വവും സംയുക്തമായി സംഘടിപ്പിച്ച ‘ചെമ്പൈ ജീവിത സംഗീത സന്ദേശം ’ എന്ന സെമിനാർ സംഗീതജ്ഞനും ചെന്പൈയുടെ ശിഷ്യനുമായ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. ജീവിതത്തെ സംഗീതത്തിലൂടെ ആവിഷ്കരിച്ച ആചാര്യനാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്ന്‌ മണ്ണൂർ രാജുമാരനുണ്ണി പറഞ്ഞു. നർമബോധവും ഉയർന്ന മാനവികതയും ചെമ്പൈയുടെ ജീവിതമുദ്രയായിരുന്നു. അക്കാദമി സെക്രട്ടറി കരിവെള്ളുർ മുരളി ആമുഖപ്രഭാഷണം നടത്തി. സംഗീതജ്ഞൻ ശ്രീവൽസൻ ജെ മേനോൻ വിഷയാവതരണം നടത്തി. കലാനിരൂപകൻ രമേശ് ഗോപാലകൃഷ്ണൻ സംസാരിച്ചു. പ്രൊഫ ജോർജ് എസ് പോൾ മോഡറേറ്റർ ആയി. മാനവികത ജീവിതമന്ത്രം ആക്കിയ ഗുരു തൃശൂർ മാനവികത ജീവിതമന്ത്രമാക്കിയ ഗുരുവായിരുന്നു ചെൈന്പൈ എന്ന്‌ സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോൻ പറഞ്ഞു. യേശുദാസ് എന്ന ഗായകനെ കൂടെ നിർത്തി കർണാടക സംഗീതവേദിയിലേക്ക് കൊണ്ടുവന്നത് ചെമ്പൈ വൈദ്യനാഥ ഭാഗവതർ ആയിരുന്നു. ജാതിമതങ്ങൾക്ക് അതീതമാണ് സംഗീതത്തിന്റെ സ്ഥാനം എന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. മാനവികതയിൽ ഊന്നിയ ഭക്തിയാണ് ചെമ്പൈയുടെ ജീവിത ദർശനമെന്ന് കലാനിരൂപകൻ രമേശ് ഗോപാലകൃഷ്ണൻ പറഞ്ഞു. മാനവരാശിയെ ഒന്നായി ദർശിച്ചഭക്തിയായിരുന്നു ചെമ്പൈയുടെ സംഗീതം.



deshabhimani section

Related News

View More
0 comments
Sort by

Home