'ബോംബെ ടെയ്ലേഴ്‌സ്' 24നും 26നും കൊച്ചിയിൽ

കൊച്ചി
കേരളത്തിനകത്തും വിദേശത്തും ഏറെ ചർച്ച ചെയ്യപ്പെട്ട നാടകം ‘ബോംബെ ടെയ്ലേഴ്‌സ്’ വീണ്ടും കൊച്ചിയിൽ. സുരഭിലക്ഷ്‌മിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ഉൾപ്പെടെ സംഗീതനാടക അക്കാദമിയുടെ അഞ്ച് അവാർഡുകൾ നേടിയ നാടകം 10 വർഷത്തിനുശേഷമാണ് വീണ്ടും അരങ്ങിലെത്തുന്നത്.
നവംബർ 24നും 26നും വൈകിട്ട് 6.30ന് എറണാകുളം ചാവറ കൾച്ചറൽ സെന്ററിലാണ് അവതരണം. സുരഭിലക്ഷ്‌മിയും ബിനോയ് നന്പാലയും നായിക നായകന്മാരായ നാടകത്തിൽ ശ്രീകാന്ത് മുരളി, സ്‌നേഹ ശ്രീകുമാർ, മീനാക്ഷി മാധവി, കുമാർ സുനിൽ, എ എച്ച് ഷാനവാസ്, കൃഷ്‌ണൻകുട്ടി തുടങ്ങി സിനിമ, നാടക രംഗത്തെ 50 കലാകാരന്മാർ വേഷമിടുന്നു. ‘മാജിക് ഇൗഫ്’ നാടകം അരങ്ങിലെത്തിക്കുന്നു.
നാടകരചനയും സംവിധാനവും കെ വിനോദ്‌കുമാർ. ഗാനരചനയും സംഗീതവും സഹസംവിധാനവും സുരഭിലക്ഷ്‌മി. ആലാപനം: സിതാര കൃഷ്‌ണകുമാർ, മക്‌ബൂൽ. പശ്ചാത്തലസംഗീതം: തോമസ് ജോ. പ്രവേശനം പാസ്‌മൂലം.









0 comments