ചുക്കുകാപ്പി വിതരണവുമായി പൊലീസ്

തീർഥാടക വാഹന ഡ്രൈവർമാർക്ക് ചുക്കുകാപ്പി വിതരണ പദ്ധതി ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് ഉദ്ഘാടനംചെയ്യുന്നു
രാമപുരം ശബരിമല തീര്‍ഥാടകര്‍ക്കായി പൊലീസിന്റെ നേതൃത്വത്തില്‍ കോട്ടയം–- ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ നെല്ലാപ്പാറയില്‍ രാത്രികാല ചുക്കുകാപ്പി വിതരണം ആരംഭിച്ചു. ശബരിമല യാത്ര സുരക്ഷിത യാത്ര എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് രാമപുരം, പാലാ, മേലുകാവ് പൊലീസ് സ്‌റ്റേഷനുകളുടെ നേതൃത്വത്തില്‍ നെല്ലാപ്പാറയില്‍ ചുക്കുകാപ്പി വിതരണം. രാത്രികാലങ്ങളില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളിലെയും മറ്റ് ദീര്‍ഘദൂര വാഹനങ്ങളിലെയും ഡ്രൈവര്‍മാർക്ക് ചുക്കുകാപ്പി നല്‍കി ഉറക്കം നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നൽകും. പാലാ- തൊടുപുഴ റോഡില്‍ രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോകുന്നത് മൂലം അപകടങ്ങള്‍ പതിവായ പശ്ചാത്തലത്തിലാണ് പദ്ധതി. ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് ഉദ്ഘാടനംചെയ്തു. പാലാ ഡിവൈഎസ്പി കെ സദന്‍ അധ്യക്ഷനായി. രാമപുരം എസ്എച്ച്ഒ കെ ദീപക്, മേലുകാവ് എസ്എച്ച്ഒ റെനീഷ്, പാലാ എസ്എച്ച്ഒ കുര്യാക്കോസ്, കരിങ്കുന്നം എസ്എച്ച്ഒ അഭിലാഷ്, അയ്യപ്പ സേവാസംഘം രാമപുരം ശാഖ പ്രസിഡന്റ് എം പി കൃഷ്ണന്‍നായര്‍ എന്നിവർ പങ്കെടുത്തു.









0 comments