അനുസ്മരണം നടത്തി

പി അശോകന്‍ മെമ്മോറിയല്‍ മെറിട്ടോറിയസ് അവാര്‍ഡ് മുന്‍ എംഎല്‍എ എ കെ ചന്ദ്രന് സമ്മാനിക്കുന്നു
ചാലക്കുടി
സാമൂഹ്യ-സാംസ്‌കാരിക- രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന പി അശോകനെ അനുസ്‌മരിച്ചു. സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയിട്ടുള്ള പി അശോകന്‍ മെമ്മോറിയല്‍ മെറിട്ടോറിയസ് അവാര്‍ഡ് എ കെ ചന്ദ്രന് സമ്മാനിച്ചു. എം കുമാരന്‍ അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കുള്ള എൻഡോൺമെന്റ് വിതരണം നഗരസഭാ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ നിര്‍വഹിച്ചു. സി എസ് സുരേഷ്, അഡ്വ. കെ ബി സുനില്‍കുമാര്‍, അഡ്വ. ആന്റോ ചെറിയാന്‍, ചലച്ചിത്ര സംവിധായകന്‍ സുന്ദര്‍ദാസ്, അഡ്വ. പി ഐ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.








0 comments