ഇ കേശവദാസ് അനുസ്മരണം

ഇരിങ്ങാലക്കുടയിൽ യുധിഷ്ഠിരാർജുനീയം കഥകളിയിൽ നിന്ന്
ഇരിങ്ങാലക്കുട
ഡോ. കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇ കേശവദാസ് അനുസ്മരണം നടത്തി. ഡോ. സദനം കൃഷ്ണൻകുട്ടിയും രമ കേശവദാസുംചേർന്ന് ഉദ്ഘാടനം ചെയ്തു. കലാനിലയം ഗോപി അനുസ്മരണ പ്രഭാഷണം നടത്തി. എം മുരളീ ധരൻ, രമേശൻ നമ്പീശൻ, അഡ്വ. രാജേഷ് തമ്പാൻ, കെ ബി രാജാനന്ദ് എന്നിവർ സംസാരിച്ചു. ഇ കെ വിനോദ് വാര്യർ രചിച്ച് രംഗസംവിധാനം നിർവഹിച്ച "യുധിഷ്ഠിരാർജുനീയം' കഥകളി അരങ്ങേറി. കലാമണ്ഡലം അരുൺ വാര്യർ, കലാമണ്ഡലം ഷണ്മുഖദാസ്, ജയന്തി ദേവരാജ് എന്നിവർ വേഷമിട്ടു.









0 comments