ജില്ലാ പഞ്ചായത്ത്
എൽഡിഎഫ് സ്ഥാനാര്‍ഥികൾ പത്രിക സമർപ്പിച്ചു

ആലപ്പുഴ
ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാര്‍ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. അഞ്ച് സ്ഥാനാർഥികളാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കലക്ടർ അലക്സ് വർഗീസ്, എഡിഎം ആശാ സി എബ്രഹാം എന്നിവർ മുമ്പാകെ പത്രിക സമർപ്പിച്ചത്. മാരാരിക്കുളം ഡിവിഷൻ സ്ഥാനാർഥി അഡ്വ. ആർ റിയാസ്, മുളക്കുഴ ഡിവിഷൻ സ്ഥാനാർഥി അഡ്വ. നിതിൻ സി റെജി, മനക്കോടം ഡിവിഷൻ സ്ഥാനാർഥി എ എസ് നിഥിൻ, വയലാർ ഡിവിഷൻ സ്ഥാനാര്‍ഥി സന്ധ്യാ ബെന്നി, പത്തിയൂർ ഡിവിഷൻ സ്ഥാനാര്‍ഥി ലിഷ അനുപ്രസാദ് എന്നിവരാണ് പത്രിക നൽകിയത്. എൽഡിഎഫ് കൺവീനർ ആർ നാസർ, നേതാക്കളായ മന്ത്രി പി പ്രസാദ്, എസ് സോളമൻ, കെ ജി രാജേശ്വരി, പി പി ചിത്തരഞ്ജൻ എംഎല്‍എ, ടി ജെ ആഞ്ചലോസ്, പ്രഭാമധു തുടങ്ങിയവർ സ്ഥാനാര്‍ഥികൾക്കൊപ്പമുണ്ടായിരുന്നു. ഇടതുമുന്നണിയിൽ സിപിഐ എം, ആർജെഡി, ജനതാദൾ എസ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചുകഴിഞ്ഞു. സിപിഐയുടെ രണ്ട് സ്ഥാനാർഥികളും കേരള കോൺഗ്രസ് എം സ്ഥാനാർഥിയും വെള്ളിയാഴ്‌ച പത്രിക സമർപ്പിക്കും. ശനിയാഴ്‌ചയാണ് സൂക്ഷ്മ പരിശോധന. എൽഡിഎഫ് ഭരണസമിതി ജില്ലയിൽ ഏറ്റെടുത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും എൽഡിഎഫിന് കരുത്തേകുന്നു.









0 comments