print edition പാലത്തിൽ അറ്റകുറ്റപ്പണി: നാളെ ട്രെയിൻ നിയന്ത്രണം

തിരുവനന്തപുരം
മാവേലിക്കര–ചെങ്ങന്നൂർ സെക്‌ഷനിൽ പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്‌ച ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. കൊല്ലം ജങ്‌ഷൻ–എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്(66310) റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയവ: മധുര–ഗുരുവായൂർ എക്‌സ്‌പ്രസ്(16327) കൊല്ലത്തും,
നാഗർകോവിൽ–കോട്ടയം എക്‌സ്‌പ്രസ്(16366) കായംകുളത്തും, ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ് (12695) കോട്ടയത്തും യാത്ര അവസാനിപ്പിക്കും. ഞായറാഴ്‌ചത്തെ ഗുരുവായൂർ–മധുര എക്‌സ്‌പ്രസ്(16328) കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക.
ആലപ്പുഴ വഴി തിരിച്ചുവിടുന്നവ: തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ് (12624). ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.
തിരുവനന്തപുരം നോർത്ത്–ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്(16312). ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. തിരുവനന്തപുരം നോർത്ത്–ലോക്‌മാന്യ തിലക് ടെർമിനസ് പ്രതിവാര സ്‌പെഷ്യൽ(01464), തിരുവനന്തപുരം നോർത്ത്–എസ്‌എംവിടി ബംഗളൂരു ഹംസഫർ എക്‌സ്‌പ്രസ്(16319), തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസ്(16629). ഹരിപ്പാട്, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്. കന്യാകുമാരി–ദിബ്രുഗഡ് വിവേക് സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്(22503). കായംകുളം, ആലപ്പുഴ, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പ്. തിരുവനന്തപുരം സെൻട്രൽ–രാമേശ്വരം അമൃത എക്‌സ്‌പ്രസ്(16343) , തിരുവനന്തപുരം നോർത്ത്–നിലന്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസ്(16349), തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്(16347). ഹരിപ്പാട്, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.
വൈകിയോടുന്നവ: തിരുവനന്തപുരം സെൻട്രൽ–എറണാകുളം വഞ്ചിനാട് എക്‌സ്‌പ്രസ് (16304), കൊല്ലം ജങ്‌ഷൻ–എറണാകുളം ജങ്‌ഷൻ മെമു(66322) എന്നിവ ഞായറാഴ്‌ച അര മണിക്കൂർ വൈകിയോടും.








0 comments