print edition തീർഥാടകർക്ക് എല്ലാ സൗകര്യവുമുണ്ടാകും ; അവലോകനയോഗം ചേർന്നു

ശബരിമല
ശബരിമലയില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനായെന്ന് ശബരിമല എഡിഎം ഡോ. അരുണ്‍ എസ് നായര്‍. മണ്ഡല– മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താൻ സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വകുപ്പുകളുടെ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തീർഥാടകര്‍ക്കും സുഗമവും സുരക്ഷിതവുമായ ദര്‍ശനം ഉറപ്പാക്കി. തീര്‍ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഉണ്ടായിരുന്ന പോരായ്മകള്‍ പരിഹരിച്ചു. തീര്‍ഥാടനകാലം മികവുറ്റതാക്കാന്‍ എല്ലാ വകുപ്പുകളും ദേവസ്വം ബോര്‍ഡും കൂട്ടായ പരിശ്രമം നടത്തുന്നുണ്ട്. അടിയന്തര വൈദ്യസഹായം, തിരക്ക് നിയന്ത്രണം, ശുചീകരണം, കുടിവെള്ളം, ഭക്ഷണം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. തീര്‍ഥാടകര്‍ വിര്‍ച്വല്‍ ക്യൂവിലൂടെ തന്നെ എത്താന്‍ ശ്രമിക്കണം. അനുവദിച്ച തീയതിയിലും സമയത്തും തന്നെ ദര്‍ശനം നടത്താന്‍ എത്തണം. ദേവസ്വം ബോര്‍ഡിന്റെയും പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എം എല്‍ സുനില്‍, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ് സനില്‍കുമാര്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബിജു, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

താണ്ടുമീദൂരം...
മലേഷ്യയിൽ സ്ഥിരതാമസക്കാരായ സേലം സ്വദേശി കലൈസെൽവനും ചൈനക്കാരി കിമ്മും തിരുനൽവേലി സ്വദേശി മുരുകനൊപ്പം ശബരിമല തീർഥാടനത്തിനെത്തിയതാണ്. എരുമേലിയിൽ എത്തിയ മൂവരും റോഡിലൂടെ നടന്ന് പരമ്പരാഗത കാനനപാത താണ്ടി ശബരിമലയിലെത്താനുള്ള തയ്യാറെടുപ്പിലാണ്. ഫോട്ടോ : ജിഷ്‌ണു പൊന്നപ്പൻ







0 comments