print edition ഇനി മുട്ടയില്ലാതെയും ഓംലെറ്റടിക്കാം

instant omelette
avatar
സുധ സുന്ദരൻ

Published on Nov 21, 2025, 03:30 AM | 1 min read


മലപ്പുറം

മുട്ടയില്ലാതെ ഓംലെറ്റ്‌ അടിക്കാനോ? ഇങ്ങനെയൊരു ചോദ്യം കേട്ടാൽ ആദ്യം വരുന്ന മറുപടി നടക്കണ കാര്യം വല്ലോ പറ എന്നായിരിക്കും. എന്നാൽ കാര്യം അങ്ങനെയല്ല. ഇനി മുട്ടയില്ലാതെയും ഓംലെറ്റടിക്കാം. യുവ സംരംഭകൻ അർജുനാണ്‌ ഇൻസ്റ്റന്റ്‌ ഓംലെറ്റ്‌ ഐഡിയക്കുപിന്നിൽ.


രാമനാട്ടുകര സ്വദേശി പി അർജുൻ 2021ലാണ്‌ വ്യവസായ വകുപ്പിനുകീഴിൽ സ്റ്റാർട്ടപ്‌ കമ്പനി രജിസ്റ്റർചെയ്‌തത്‌. കൊണ്ടോട്ടി വാഴയൂരിൽ രണ്ടുകോടി രൂപ ചെലവിൽ ‘ധൻസ് ഡ്യൂറബിൾ' സംരംഭവും തുടങ്ങി. ക്വീൻസ് ഇൻസ്റ്റന്റ്‌ ഓംലെറ്റായിരുന്നു ആദ്യ ഉൽപ്പന്നം. പൗഡർ രൂപത്തിലുള്ള പൊടിയിൽ വെള്ളം കലർത്തിയാണ് ഓംലെറ്റുണ്ടാകേണ്ടത്‌. അഞ്ചും പത്തും രൂപയുടെ ചെറിയ പാക്കറ്റുകളും 100 രൂപയുടെ വലിയ പാക്കറ്റും ലഭിക്കും. നാലുമാസംവരെ സൂക്ഷിക്കാം.


മകൾ ധൻശിവയ്ക്ക് ഇഷ്ടമുള്ള മുട്ടയപ്പം എളുപ്പമുണ്ടാക്കണമെന്ന ചിന്തയിൽനിന്നാണ് ഇൻസ്റ്റന്റ് ഓംലെറ്റ്‌ പരീക്ഷണം ആരംഭിക്കുന്നത്. വ്യവസായ വകുപ്പിന്റെ പിന്തുണയും ലഭിച്ചു. സ്റ്റാർട്ട്‌ അപ്‌ ഫണ്ട്‌, ലോൺ, സംരംഭത്തിനുള്ള ഗൈഡിങ് എന്നിവയെല്ലാം നൽകി. മൂന്നുവർഷത്തെ ഗവേഷണത്തിലാണ്‌ ഉൽപ്പന്നം നിർമിച്ചത്‌. മെഷീനുകൾ രൂപകൽപ്പനചെയ്തതും അർജുൻതന്നെ. കിഡ്‌സ് ഓംലെറ്റ്, എഗ്ഗ് ബുർജി, വൈറ്റ് ഓംലെറ്റ്, മസാല ഓംലെറ്റ്, സ്വീറ്റ് ഓംലെറ്റ്, ബാർ സ്നാക്ക് തുടങ്ങി വ്യത്യസ്ത ഇനങ്ങൾ വിപണിയിൽ ലഭ്യമാണ്‌. 2022ൽ ഔട്ട്‌ലുക്ക് "ദ ഓംലെറ്റ് മാൻ ഓഫ് ഇന്ത്യ' തലക്കെട്ടിലാണ് അർജുനെ പരിചയപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home