തീവ്ര വോട്ടർപ്പട്ടിക പരിഷ്‌കരണം ; സായാഹ്ന കലക്‌ഷൻ ക്യാമ്പ് സന്ദർശിച്ച് കലക്‌ടർ

കോലഞ്ചേരി
തീവ്ര വോട്ടർപ്പട്ടിക പരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട് വോട്ടർമാരുടെ സംശയങ്ങൾക്ക് ജില്ലാ കലക്‌ടർ ജി പ്രിയങ്ക മറുപടി നൽകി. എസ്ഐആർ അപേക്ഷകൾ സ്വീകരിക്കുന്നതിനും ഡിജിറ്റൈസേഷൻ നടപടികൾക്കുമായി പഴങ്ങനാട് സെന്റ് അഗസ്റ്റിൻ എൽപി സ്‌കൂളിൽ സംഘടിപ്പിച്ച സായാഹ്ന കലക്‌ഷൻ ക്യാമ്പ് സന്ദർശിക്കുകയായിരുന്നു കലക്‌ടർ. ഡെപ്യൂട്ടി കലക്‌ടർ കെ മനോജ്, കുന്നത്തുനാട് തഹസിൽദാർ എം മായ, ഡെപ്യൂട്ടി തഹസിൽദാർ മിനി ഫ്ലവർ, കിഴക്കമ്പലം വില്ലേജ് അധികൃതർ, ഉദ്യോഗസ്ഥർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ജോലിക്കാരായ വോട്ടർമാരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കിഴക്കമ്പലം പഞ്ചായത്തിലെ 71, 72, 73 ബൂത്തുകളിൽ വൈകിട്ട് നാലുമുതൽ ഏഴുവരെ ക്യാമ്പ് സംഘടിപ്പിച്ചത്. കുന്നത്തുനാട് താലൂക്കിൽ മാത്രം പത്തോളം ക്യാമ്പുകളാണ് നടക്കുന്നത്.









0 comments