നെല്ല് സംഭരണം ഇതുവരെ 8057.65 മെട്രിക് ടൺ

ആലപ്പുഴ
കുട്ടനാട്ടിൽ വിളവെടുപ്പുകഴിഞ്ഞ പാടശേഖരങ്ങളിൽ നെല്ല് സംഭരണം ഉൗർജിതമായി മുന്നേറുകയാണെന്ന് പാഡി മാർക്കറ്റിങ് ഓഫ-ീസർ പറഞ്ഞു. ഒന്നാംവിള ഇതുവരെ കൊയ്‌ത്തുകഴിഞ്ഞത് 17353.87 മെട്രിക് ടൺ നെല്ലാണ്. ഇതിനോടകം 3658 കർഷകരിൽനിന്നായി 8057.65 മെട്രിക് ടൺ നെല്ല് സംഭരിച്ചു. 42290 മെട്രിക് ടൺ വിളവാണ് ഇൗ സീസണിൽ ആകെ പ്രതീക്ഷിക്കുന്നത്. അഞ്ചു മില്ലുകൾ സംഭരണ രംഗത്തുണ്ട്. അവയ്‌ക്ക് 15776.24 മെട്രിക് ടൺ നെല്ല് അലോട്ട് ചെയ്‌തു. ഇതുവരെ 44 ശതമാനം കൊയ്‌ത്ത് പൂർത്തിയായി. ചന്പക്കുളം ഭാഗത്ത് ഏറെക്കുറെ പൂർത്തിയായി. വലിയ പാടശേഖരങ്ങളിൽ മാത്രമാണ് ഇനിയും തീരാനുള്ളത്. അപ്പർ കുട്ടനാടൻ മേഖലയിൽ കൊയ്‌ത്ത് കഴിഞ്ഞിട്ടില്ല. അവിടെയും സംഭരണത്തിനുള്ള നടപടികൾ സ്വീകരിക്കുകയാണ്.









0 comments