വികസനത്തേരിൽ കുതിച്ച് അഞ്ചൽ

അഞ്ചൽ
സമാനതകളില്ലാത്ത വികസനത്തിലൂടെ കഴിഞ്ഞ അഞ്ചുവർഷമായി അതിവേഗം മുന്നോട്ടുകുതിക്കുകയാണ് ജില്ലാ പഞ്ചായത്ത് അഞ്ചൽ ഡിവിഷൻ. സ്മാർട്ടായി സ്കൂളുകൾ കളിസ്ഥലം ഇല്ലാത്ത സ്കൂളുകൾക്ക് കായിക പരിശീലനത്തിനുള്ള ഫിറ്റ്നസ് പാർക്ക് അനുവദിച്ചു. അഞ്ചൽ വെസ്റ്റ് ഗവ. എച്ച്എസ്എസിൽ അടിസ്ഥാനസൗകര്യ വികസനത്തിനായി 72 ലക്ഷം രൂപയാണ് അനുവദിച്ചത്. കൂടാതെ ഹൈടെക് ടോയ്‌ലറ്റിനായി 25 ലക്ഷം രൂപയും വകയിരുത്തി. അഞ്ചൽ ഈസ്റ്റ് എച്ച്എസ്എസിൽ 60 ലക്ഷം ചെലവിൽ അടിസ്ഥാനസൗകര്യ വികസനം പൂർത്തിയാക്കി. ആധുനിക ലബോറട്ടറി സ്ഥാപിച്ചു. കരുകോൺ എച്ച്എസ്എസിൽൽ 25 ലക്ഷം രൂപ ചെലവിൽ ഹൈടെക് ടോയ്‌ലറ്റ് ഉൾപ്പെടെ 70 ലക്ഷത്തിന്റെ വികസനം പൂർത്തിയാക്കി. ഏരൂർ എച്ച്എസ്എസിൽ 53 ലക്ഷം, അയിലറ എച്ച്എസിൽ 20 ലക്ഷം, ഇടമുളയ്ക്കൽ ജവഹർ എച്ച്എസ്എസിൽ 35 ലക്ഷം എന്നിങ്ങനെയാണ് ചെലവഴിച്ചത്. എല്ലാ സ്കൂളുകളിലും ഗ്രന്ഥപ്പുര സ്ഥാപിക്കുന്നതിന് രണ്ടുലക്ഷം രൂപയും വിനിയോഗിച്ചു. റോഡ് വികസനത്തിന് 9 കോടി ഡിവിഷനിൽ ഒന്പതുകോടി രൂപയുടെ റോഡ് വികസനമാണ് ഇക്കാലയളവിൽ നടപ്പാക്കിയത്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 90 ലക്ഷം രൂപയും ചെലവഴിച്ചു.10 ലൈബ്രറികൾക്ക് പ്രൊജക്ടർ, സ്ക്രീൻ, ലാപ്ടോപ് എന്നിവ അനുവദിച്ചു. അഞ്ചൽ, ഏരൂർ, അലയമൺ പഞ്ചായത്തുകളിലായി 10 വികലാംഗർക്ക് സ്കൂട്ടറും മൂന്നുപേർക്ക് ഇലക്‍ട്രിക് വീൽചെയറും നൽകി. പട്ടികജാതി സങ്കേതങ്ങളിലെ മണ്ണ് സംരക്ഷണ പദ്ധതി പ്രകാരം ഏരൂർ പഞ്ചായത്തിലെ പൊൻവയൽ, തെക്കേവയൽ, കൊടിയിൽ എന്നിവിടങ്ങളിലായി 46 ലക്ഷം രൂപയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നു. ആറ് പട്ടികജാതി സങ്കേതങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ചു. ഏരൂർ പഞ്ചായത്തിലെ കിണറ്റുമുക്ക് വാർഡിൽ ഓപ്പൺ ജിംനേഷ്യം സ്ഥാപിച്ചു. രണ്ട് ലൈവ് ഫിഷ് മാർക്കറ്റുകൾ ആരംഭിക്കുകയും രണ്ടെണ്ണത്തിന് തുക വകയിരുത്തുകയും ചെയ്തു. ഏവരെയും ചേർത്തുനിർത്തി അറുപതുകഴിഞ്ഞ ക്യാൻസർരോഗികൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകിവരുന്നു. വയോജനങ്ങൾക്ക് റേഡിയോ, ഹിയറിങ് എയ്ഡ് എന്നിവ വിതരണം ചെയ്തു. കോവിഡ് മൂലം ഗൃഹനാഥൻ മരിച്ച കുടുംബങ്ങൾക്ക് കാമധേനു പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി കറവപ്പശുക്കളെ വിതരണം ചെയ്തു. വൃക്ക മാറ്റിവച്ചവർക്കുള്ള സഹായമായി ആറുപേർക്ക് ഒരുലക്ഷം രൂപ വീതം അനുവദിച്ചു. ആയുർപാലിയം പദ്ധതി വഴി കിടപ്പുരോഗികൾക്ക് സൗജന്യ വൈദ്യസഹായവും മരുന്നുകളും നൽകുന്നുണ്ട്. ഇതിലേക്ക് പ്രത്യേകം വാഹനം ഏർപ്പെടുത്തി. ഡോക്ടർ, തെറാപ്പിസ്റ്റ്, ഡ്രൈവർ എന്നിവരെ നിയമിച്ചു. ഗൃഹശ്രീ പദ്ധതി പ്രകാരം സംരംഭകരായ വനിതകൾക്ക് സാമ്പത്തിക സഹായമായി 3.5 ലക്ഷം അനുവദിച്ചു. യുവ സംരംഭകർക്കായുള്ള പദ്ധതികളും ആരംഭിച്ചു. നിബോധിത പദ്ധതി പ്രകാരം സൗജന്യ പരിശീലനവും ആരംഭിച്ചു.







0 comments