അടിതീരാതെ യുഡിഎഫ്

കാസർകോട് ഡിസിസി ഓഫീസിൽ സീറ്റ് വിഭജന ചർച്ചക്കിടെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തല്ലിൽ (വീഡിയോ ദൃശ്യത്തിൽനിന്ന്)
കാസർകോട് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായിട്ടും തമ്മിലടി തീരാതെ യുഡിഎഫ്. ഡിസിസി ഓഫീസിലെ കൂട്ടത്തല്ലോടെ നേതൃത്വം പൂഴ്ത്തിവച്ച ഭിന്നത മറനീക്കി പുറത്തുവന്നിരിക്കയാണ്. ഡിസിസി ഓഫീസിലെ മർദനദൃശ്യങ്ങൾ ഫോണിൽ പകർത്തിയ കാസർകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ് വാൻ കുന്നിലിനെ സസ്‌പെൻഡ് ചെയ്തതാണ് ഈ സംഭവപരമ്പരകളിൽ ഒടുവിലത്തേത്'. മിക്ക ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാർഡുകളിലും മുഴുവൻ സ്ഥാനാർഥികളെ നിശ്‌ചയിക്കാൻ പോലും യുഡിഎഫിനായില്ല. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഇടങ്ങളിലാകട്ടെ മുന്പെങ്ങുമില്ലാത്ത പ്രതിഷേധമാണ് ലീഗിലും കോൺഗ്രസിലും ഉയരുന്നത്. പടന്നയിൽ ചേരിതിരിഞ്ഞായിരുന്നു പത്രികാ സമർപ്പണം. മിക്കയിടത്തും യുഡിഎഫ് സംവിധാനം താറുമാറായി. ലീഗിൽ നിരവധി നേതാക്കൾ സീറ്റ് നിർണയത്തിലെ അപാകത്തിൽ പ്രതിഷേധിച്ച് രാജിവച്ചു. കോൺഗ്രസിലാകട്ടെ നിരവധി വാർഡുകളിൽ വിമത ശല്യവുമുണ്ട്. പലയിടത്തും വാർഡ് പുനർനിർണയത്തിൽ വർധിച്ച സീറ്റുകൾ ലീഗ് കൈയടക്കിയതിൽ കോൺഗ്രസിൽ മുറുമുറുപ്പുണ്ട്. തങ്ങളുടെ വോട്ടില്ലാതെ ഒരു വാർഡിൽ പോലും വിജയിക്കാനാകില്ലെന്നാണ് ലീഗ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.








0 comments