എ വി റസൽ സ്മാരക ഹാൾ ഉദ്ഘാടനംചെയ്തു

സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫീസായ വി ആർ ബി ഭവനിൽ നിർമിച്ച എ വി റസൽ സ്മാരക ഹാൾ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്യുന്നു
ചങ്ങനാശേരി അന്തരിച്ച സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയും മുൻ സംസ്ഥാന കമ്മിറ്റിയംഗവും നീണ്ട കാലം ചങ്ങനാശേരി ഏരിയ സെക്രട്ടറിയും വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവുമായിരുന്ന എ വി റസലിന്റെ ഓർമയ്ക്കായി സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മിറ്റി നിർമിച്ച എ വി റസൽ സ്മാരക ഹാൾ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫീസായ വി ആർ ബി ഭവനിലെ ഒന്നാം നിലയിലെ ഹാൾ 7 ലക്ഷം രൂപ മുടക്കി ആധുനിക രീതിയിൽ നവീകരിച്ചാണ് റസലിന്റെ സ്മരണ നിലനിർത്തുന്നത്. എ വി റസലിന്റെ ഛായാചിത്രം സ്മാരക ഹാളിൽ ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ അനാച്ഛാദനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ സി ജോസഫ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ഡി സുഗതൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എം രാധാകൃഷ്ണൻ, അഡ്വ. റെജി സഖറിയ, കൃഷ്ണകുമാരി രാജശേഖരൻ, മുതിർന്ന നേതാവ് പ്രൊഫ. എം ടി ജോസഫ്, ജില്ലാ കമ്മിറ്റിയംഗം ഡോ. പി കെ പത്മകുമാർ എന്നിവർ സംസാരിച്ചു. എ വി റസലിന്റെ ഭാര്യ ബിന്ദു, മകൾ ചാരുലത, മരുമകൻ അലൻ ദേവ്, സഹോദരി നൂജൻ മറ്റു ബന്ധുമിത്രാദികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.









0 comments