കള്ളാറിൽ കുടുംബ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും അനന്തരവനും സ്ഥാനാർഥി; മണ്ഡലം സെക്രട്ടറിയുടെ ഭാര്യയ്‌ക്കും സീറ്റ്

രാജപുരം കള്ളാർ പഞ്ചായത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനും അനന്തരവനും സീറ്റ് പങ്കിട്ടതോടെ കുടുംബവാഴ്‌ചക്കെതിരെ റിബല്‍ സ്ഥാനാര്‍ഥി. തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിക്കുന്ന കള്ളാറില്‍ ഉറച്ച സീറ്റുകള്‍ നേതാക്കള്‍ കുത്തകയാക്കി വച്ചതാണ് പൊട്ടിത്തെറിക്ക് കാരണമായത്. പത്താം വാര്‍ഡില്‍ മണ്ഡലം പ്രസിഡന്റ് എം എം സൈമണെതിരെ എതിർപ്പുയർന്നതോടെ സ്ഥാനാർഥി നിര്‍ണയം ജില്ലാ കമ്മിറ്റിക്ക് വിട്ടിരുന്നു. പ്രവര്‍ത്തകരുടെ അഭിപ്രായം മാനിക്കാതെ മണ്ഡലം പ്രസിഡന്റിനെ തന്നെ നേതൃത്വം തീരുമാനിച്ചതോടെ മുന്‍ വാര്‍ഡ് പ്രസിഡന്റ് പാലത്തിനാടിയില്‍ ബേബി റിബലായി മത്സരരംഗത്തിറങ്ങി. ഇതിനിടയിലാണ് മണ്ഡലം പ്രസിഡന്റിന്റെ സഹോദരിയുടെ മകൻ പി എൽ റോയിയെ തൊട്ടടുത്ത ഒന്പതാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. ഇതിൽ മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ തന്നെ പരസ്യമായി എതിർപ്പുയർത്തി. ഇതിനിടയിലാണ് ബ്ലോക്ക് പഞ്ചായത്ത് കള്ളാര്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മണ്ഡലം സെക്രട്ടറി ബി അബ്ദുള്ളയുടെ ഭാര്യ ഇ എം നസീമയെ തീരുമാനിച്ചത്. ഇവിടെ മുന്‍ പഞ്ചായത്ത് അംഗമായ കൊട്ടോടിയിലെ വനിതാപ്രവര്‍ത്തകയെയാണ് സജീവമായി പരിഗണിച്ചിരുന്നത്. മണ്ഡലം സെക്രട്ടറിയുടെ ഭാര്യ കോൺഗ്രസ് പ്രവര്‍ത്തകയല്ല. മുൻ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായിരുന്ന ടി കെ നാരായണനെ മത്സരിപ്പിക്കുന്നതിലും എതിർപ്പുണ്ട്. പത്താം വാര്‍ഡില്‍ മണ്ഡലം പ്രസിഡന്റിന് എതിരെ മത്സരിക്കുന്ന റിബല്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചു. 25 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റെ വികസന മുരടിപ്പില്‍ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് തർക്കങ്ങൾ യുഡിഎഫിന് പുതിയ തലവേദന.








0 comments