നമ്മളങ്ങ് ഇറങ്ങുകയല്ലേ...

കൊല്ലം
ചരിത്രമുറങ്ങുന്ന സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ തിങ്ങിനിറഞ്ഞ കൊല്ലം പൗരാവലി പ്രഖ്യാപിച്ചു. കോർപറേഷൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തനത്തിനിറങ്ങുകയാണെന്ന്. വിവിധ മേഖലകളിൽനിന്നുള്ളവർ പങ്കെടുത്ത കൺവൻഷൻ വിജയ വിളംമ്പരമായി മാറി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന നിർവാഹക സമിതിഅംഗം മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. സംവിധായിക വിധു വിൻസെന്റ് സംസാരിച്ചു. 25 വർഷമായി കൊല്ലത്തിന്റെ മനസ്സ് ഇടതുപക്ഷത്തിനൊപ്പമാണ്. കോർപറേഷൻ രൂപീകരിച്ചതുമുതൽ ഓരോ തെരഞ്ഞെടുപ്പിലും എൽഡിഎഫിന്റെ സീറ്റുകൾ വർധിച്ചു. നാടിനെ അറിയുന്ന, വർഗീയതയെ ചെറുക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സ്ഥാനാർഥികളാണ് എൽഡിഎഫ് മുന്നോട്ടുവച്ചത്. കൺവൻഷനിൽ പരിചയപ്പെടുത്തിയ സ്ഥാനാർഥികളെ ആവേശത്തോടെയാണ് നഗരവാസികൾ സ്വീകരിച്ചത്. ഹരിതകർമ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും കൺവൻഷനെത്തിയിരുന്നു. പ്രകടന പത്രിക തയ്യാറാക്കുന്നതിന് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം സ്വീകരിക്കുന്നതിനായി വീ പാർക്കിൽ സജക്ഷൻ ബോക്സ് സ്ഥാപിച്ചു. മുല്ലക്കര രത്നാകരൻ ഉദ്ഘാടനംചെയ്തു. കോർപർേഷനിലെ എൽഡിഎഫ് സ്ഥാനാർഥികളിൽ പ്രായം കുറഞ്ഞ എ വിഷ്ണുവും പ്രായം കൂടിയ വി കെ അനിരുദ്ധനും ചേർന്ന് 56 സ്ഥാനാർഥികളുടെയും സെൽഫി എടുത്താണ് കൺവൻഷൻ അവസാനിപ്പിച്ചത്.







0 comments