അബ്സൽന തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക്

കടയ്ക്കൽ
ഗവർണറുടെ അധികാരം പരിമിതമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ച സമയത്താണ് അബ്സൽന ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിദ്യാർഥിവിരുദ്ധ നിലപാടുകൾക്കെതിരെ എസ്എഫ്ഐ നടത്തിയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു എൻ അബ്സൽന. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലമേലിൽ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചതിന് ജയിൽവാസം അനുഭവിച്ച വിദ്യാർഥി നേതാവ് കൂടിയാണ് അബ്സൽന. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം, സിപിഐ എം ചിങ്ങേലി ലോക്കൽ കമ്മിറ്റി അംഗം, എസ്എഫ്ഐ കടയ്ക്കൽ ഏരിയ പ്രസിഡന്റ്, ഡിവൈഎഫ്ഐ കടയ്ക്കൽ ഏരിയ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും അബ്സൽന വഹിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ചിങ്ങേലി ഡിവിഷനിൽനിന്നാണ് ജനവിധി തേടുന്നത്. കടയ്ക്കൽ സ്വാമിമുക്ക് ഗ്യാലക്‌സിയിൽ ജെ എം നസിമുദീന്റെയും വി പി സീനയുടെയും മകളാണ്.







0 comments