ബാബു എം പാലിശേരി സമസ്‌ത മേഖലയിലും 
ജ്വലിച്ചു: എം വി ഗോവിന്ദൻ

ബാബു എം പാലിശേരി അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

ബാബു എം പാലിശേരി അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 05, 2025, 12:15 AM | 1 min read


കുന്നംകുളം

രാഷ്‌ട്രീയത്തിൽ മാത്രമല്ല, സാംസ്‌കാരിക, കായിക മേഖലകൾ ഉൾപ്പെടെ സമസ്‌ത മേഖലയിലും ബാബു എം പാലിശേരി ജ്വലിച്ചു നിന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കുന്നംകുളത്ത്‌ സിപിഐ എം സംഘടിപ്പിച്ച ബാബു എം പാലിശേരി അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനരംഗത്ത്‌ പ്രവർത്തിക്കുന്പോൾ സമരമുഖങ്ങളിൽ മുന്നിൽ നിന്നു. യുവജനങ്ങളോട്‌ അടുത്തബന്ധം സ്ഥാപിച്ചു. സിപിഐ എം നേതൃത്വത്തിലെത്തി സംഘടനാ, രാഷ്‌ട്രീയ രംഗത്ത്‌ മികച്ച പ്രവർത്തനം നടത്തി. പൊതുപ്രവർത്തനത്തിനൊപ്പം സിനിമ, നാടക രംഗങ്ങളിലും അദ്ദേഹം സജീവമായിരുന്നു. എംഎൽഎ എന്ന നിലയിൽ നിയമസഭയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തി. മണ്ഡലത്തിൽ ജനകീയ സ്വീകാര്യത നേടി. ഇത്തരത്തിൽ സർവമേഖലകളിലും അദ്ദേഹം തിളങ്ങിയതായും എം വി ഗോവിന്ദൻ പറഞ്ഞു. യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ, വിബിൻ കൂടിയേടത്ത് (ബിജെപി) അബ്ദുറഹ്മാൻ രണ്ടത്താണി (മുസ്ലിംലീഗ്), കെ ടി ഷാജൻ (സിപിഐ), പി ആർ എൻ നമ്പീശൻ (സിഎംപി), സെബാസ്റ്റ്യൻ ചൂണ്ടൽ (കേരള കോൺഗ്രസ് എം), എ വി വല്ലഭൻ (എൻസിപി), വി പി കൃഷ്ണകുമാർ (ആർഎംപി), ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്, സി ബി ശ്രീഹരി (ബിഡിജെഎസ്), ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ്‌ കെ പി സാക്സൺ, നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ വാസു, എം ബാലാജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എൻ സത്യൻ, കെ എഫ്‌ ഡേവിസ്‌, ഏരിയസെക്രട്ടറി കെ കൊച്ചനിയൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home