മഴ കനക്കുന്നു

സ്വന്തം ലേഖിക
Published on Oct 22, 2025, 12:15 AM | 1 min read
തൃശൂർ
ജില്ലയിൽ വീണ്ടും മഴ കനക്കുന്നു. ബുധനാഴ്ച ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിനിടെ 115.6 മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമായി സൂക്ഷിക്കണം. ചൊവ്വാഴ്ചയും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടായിരുന്നു. 35.73 മില്ലി മീറ്റര്‍ മഴപെയ്തു. മുകുന്ദപുരത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. വൃഷ്ടിപ്രദേശങ്ങളിൽ ഉൾപ്പെടെ മഴ പെയ്യുന്നുണ്ട്. ലോവര്‍ ഷോളയാറില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംഭരണ ശേഷിയുടെ 95.08ശതമാനം (2660.40 അടി) വെള്ളമുണ്ട്. പരമാവധി സംഭരണ ശേഷി 2663.00 അടിയാണ്. പെരിങ്ങല്‍ക്കുത്തില്‍ സംഭരണശേഷിയുടെ 64.36 ശതമാനം (419.90മീറ്റര്‍) വെള്ളമുണ്ട്. 423.98 മീറ്ററാണ് സംഭരണശേഷി. ചിമ്മിനിയിൽ സംഭരണശേഷിയുടെ 92 ശതമാനവും (74.85 മീറ്റര്‍) പീച്ചിയില്‍ 83 ശതമാനവും ( 78.06 മീറ്റര്‍) വാഴാനിയില്‍ 87 ശതമാനവും ( 59.97 മീറ്റര്‍) വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പീച്ചി, ചിമ്മിനി ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറും താലൂക്ക്, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. അപകട സാധ്യത മുന്നിൽ കണ്ടാലും സഹായങ്ങൾക്കുമായി 1077, 1070 ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. പെയ്തത് 160.1 മില്ലി മീറ്റർ ജില്ലയിൽ ഈ മാസം ഇതുവരെ പെയ്തത് 160.1 മില്ലിമീറ്റർ മഴ. ഇക്കാലയളവില്‍ സാധാരണ 245.4 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നതാണ്. 35 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. 20 ശതമാനത്തിന് മുകളില്‍ മഴ കുറവുണ്ടെങ്കില്‍ മഴയുടെ ദൗര്‍ലഭ്യമായാണ് കണക്കാക്കുന്നത്.









0 comments