മാരകായുധങ്ങളുമായി ക്വട്ടേഷൻ സംഘം പിടിയിൽ

അനൂപ്, കാർത്തിക്, സ്റ്റീവോ, ശ്രീഹരി
പുഴയ്ക്കൽ
അമലനഗറിൽ വാഹന പരിശോധനയ്ക്കിടെ ആയുധങ്ങളുമായി ക്വട്ടേഷൻ സംഘം പിടിയിൽ. വെളുത്തൂർ സ്വദേശി അനൂപ്, പത്തനംതിട്ട സ്വദേശി കാർത്തിക്, മനക്കൊടി സ്വദേശികളായ സ്റ്റീവോ, ശ്രീഹരി എന്നിവരെയാണ് പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ കെ സി രതീഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവരെ പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്തു. കുന്നംകുളം സ്വദേശിയായ യുവാവിനെ ആക്രമിക്കാനാണ് പ്രതികൾ ആയുധങ്ങളുമായി കാറിൽ പോയതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പേരാമംഗലം എസ്ഐ ശരത്, എസ്സിപിഒ അമീർഖാൻ, സിപിഒമാരായ കിരൺലാൽ, മനു, അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.









0 comments