പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

എല്‍ഡിഎഫ് ചാലക്കുടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി
സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എക്കെതിരെയുള്ള കോണ്‍ഗ്രസ് നേതാവിന്റെ പേമെന്റ് സീറ്റ് ആരോപണത്തില്‍ നടപടി സ്വീകരിക്കുക, അഴിമതിപ്പണം തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എല്‍ഡിഎഫ് ചാലക്കുടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും യോഗവും സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ ഉദ്ഘാടനം ചെയ്തു. ടി പി ജോണി, പോളി ഡേവിസ്, എ എം ഗോപി, കെ ബി ഷബീര്‍, പി എസ് സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.









0 comments