എൽഡിഎഫ് വിജയത്തിനായി അഭിഭാഷക കൂട്ടായ്‌മ

പുരോഗമന അഭിഭാഷക വേദി കണ്‍വെന്‍ഷന്‍ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിന് രംഗത്തിറങ്ങാൻ പുരോഗമന അഭിഭാഷകവേദി കൺവൻഷൻ തീരുമാനിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്‌ഘാടനംചെയ്‌തു. അഡ്വ. ലിവിൻസ് അധ്യക്ഷനായി. അഡ്വ. പി ഗവാസ്, അഡ്വ. എം തോമസ് മാത്യൂ. അഡ്വ. എം പി സൂര്യനാരായണൻ, അഡ്വ. റോബിൻസ്, അഡ്വ.ജോജു സിറിയക്,അഡ്വ.എ കെ സുകുമാരന്‍ എന്നിവർ സംസാരിച്ചു. അഡ്വ. എം കെ ദിനേശൻ സ്വാഗതവും അഡ്വ. കെ പി അശോക് കുമാർ നന്ദിയും പറഞ്ഞു. പുരോഗമന അഭിഭാഷകവേദി ചെയർമാനായി അഡ്വ. ലിവിൻസ്‌നെയും ജനറൽ കൺവീനറായി അഡ്വ. എം കെ ദിനേശനെയും ട്രഷററായി അഡ്വ. കെ പി അശോക് കുമാറിനെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോഴിക്കോട് കോർപറേഷനിലും രാമനാട്ടുകര, ഫറോക്ക് നഗരസഭകളിലും സ്‌ക്വാഡുകൾ രംഗത്തിറങ്ങാനും തീരുമാനിച്ചു









0 comments