print edition യുഡിഎഫിന് കൂട്ട് ജമാഅത്തെ ഇസ്ലാമി : എം വി ഗോവിന്ദന്‍

കൊല്ലം
ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കരുനാഗപ്പള്ളിയിൽ എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ സഖ്യശക്തി ജമാഅത്തെ ഇസ്ലാമിയാണെന്ന് അവര്‍ തന്നെ പരസ്യമായി സമ്മതിച്ചു. ഇതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയുമാണ്. ഇവര്‍ക്കൊപ്പം നില്‍ക്കുന്ന യുഡിഎഫ് വര്‍ഗീയവാദ സമീപനം അംഗീകരിക്കുകയാണ്. മറുഭാഗത്ത് ബിജെപിയും ആര്‍എസ്എസും. ഹിന്ദുത്വ അജൻഡവച്ച് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കില്ല എന്നതാണ് ആര്‍എസ്എസിന്റെ സിദ്ധാന്തം. ഇതാണ് ബിജെപിയുടെ നിലപാടും.
ഈ രണ്ടുതരം വര്‍ഗീയവാദികളെയും ഇടതുപക്ഷം പരാജയപ്പെടുത്തും. ഇവര്‍ക്കെതിരെ മതനിരപേക്ഷ ഉള്ളടക്കത്തോടെ രാജ്യത്തെ ജനങ്ങളെ മുന്നോട്ടുനയിക്കാന്‍ തദ്ദേശസ്ഥാപനങ്ങളിലും വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ വിജയിപ്പിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.









0 comments